Saturday, April 20, 2024
HomeUSAഭവനരഹിതരുടെ ക്യാമ്പിലേക്ക് വാഹനം ഇടിച്ചുകയറ്റി നാലു മരണം. 24കാരന്‍ അറസ്റ്റില്‍

ഭവനരഹിതരുടെ ക്യാമ്പിലേക്ക് വാഹനം ഇടിച്ചുകയറ്റി നാലു മരണം. 24കാരന്‍ അറസ്റ്റില്‍

സാലേം(ഒറിഗണ്‍) : ഒറിഗണ്‍ ശാലേം നോര്‍ത്ത് ഈസ്റ്റിലുള്ള ഭവനരഹിതര്‍ കൂട്ടമായി താമസിക്കുന്ന ക്യാമ്പിലേക്ക് വാഹനം ഇടിച്ചുകയറി നാലുപേര്‍ കൊല്ലപ്പെടുകയും, മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസ്സില്‍  24 വയസ്സുള്ള എന്റിക്ക് റോഡ്രിഗ്രസ്സിനെ അറസ്റ്റു ചെയ്തതായി സാലേം പോലിസ് അറിയിച്ചു.

മാര്‍ച്ച് 27 ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. യൂണിയന്‍ ഇന്റര്‍നാഷ്ണല്‍ ഫ്രണ്ട് സ്ട്രീറ്റിലൂടെ  വടക്കുവശത്തേക്ക് പോയിരുന്ന രണ്ടു ഡോര്‍ സ്‌പോര്‍ട്ട് കൂപ്പ്  റോഡില്‍ നിന്നും തെന്നിമാറി ഭവനരഹിതയുടെ താമസസ്ഥലത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

 

കാറിനടിയില്‍പെട്ട് രണ്ടുപേര്‍ തല്‍ക്ഷണം മരിക്കുകയും, രണ്ടു പേര്‍ ആശുപത്രിയില്‍ വെച്ചു മരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ടെന്റുകള്‍ കെട്ടിയായിരുന്നു ഭവനരഹിതര്‍ ഇവിടെ കഴിഞ്ഞിരുന്നത്. പുലര്‍ച്ചയായതിനാല്‍ നല്ല ഉറക്കത്തിലായിരുന്നു എ്ല്ലാവരും. പല ടെന്റുകളും തകര്‍ത്ത് മുന്നോട്ടുപോയ കാര്‍ മരങ്ങളില്‍ ഇടിച്ചു അവസാനമുള്ള ടെന്റില്‍ ഇടിച്ചാണ് നിന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റെയ്ല്‍ റോഡു ട്രാക്കതില്‍ നിന്നും ചില അടി ദൂരത്തായിരുന്നു ടെന്റുകള്‍ ഉണ്ടാക്കിയിരുന്നത്.

അപകടത്തില്‍പ്പെട്ട 24കാരന്‍ മദ്യപിച്ചിരുന്നതായിരിക്കാം കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്ന് ശാലേം പോലീസിന്റെ പ്രഥമ നിഗമനം. ഇയാള്‍ക്കെതിരെ കൊലകുറ്റം ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ചുമത്തി കൗണ്ടി ജയിലിലടച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular