Thursday, April 25, 2024
HomeIndiaകെ. റെയില്‍ ; സര്‍ക്കാരിനാശ്വാസം ; സര്‍വ്വേ തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

കെ. റെയില്‍ ; സര്‍ക്കാരിനാശ്വാസം ; സര്‍വ്വേ തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് ആശ്വാസം.സില്‍വര്‍ലൈന്‍ സര്‍വ്വേ നടപടികള്‍ തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ആലുവ സ്വദേശി നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഡിവിഷന്‍ ബെഞ്ച് നടപടി സൂപ്രീംകോടതി ശരിവെച്ചു. സര്‍വ്വേ പുനരാരംഭിക്കാമെന്ന് വ്യക്തമാക്കിയ കോടതി കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. നടപടികളില്‍ ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു.

സാമൂഹിക ആഘാത പഠത്തിനെതിരായ ഒരു കൂട്ടം ഹര്‍ജികളും കോടതി തള്ളി. ബൃഹത്തായ പദ്ധതിയുടെ സര്‍വ്വേ നടപടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു. മറ്റു തരത്തിലുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കോടതി പറഞ്ഞു. സര്‍വേയില്‍ തെറ്റ് എന്താണെന്ന് കോടതി ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular