Friday, April 19, 2024
HomeEuropeയുക്രെയ്‌നെ വിഭജിക്കാന്‍ റഷ്യന്‍ നീക്കമെന്ന് സൈനിക ഇന്റലിജന്‍സ് മേധാവി

യുക്രെയ്‌നെ വിഭജിക്കാന്‍ റഷ്യന്‍ നീക്കമെന്ന് സൈനിക ഇന്റലിജന്‍സ് മേധാവി

കീവ്: തലസ്ഥാനമായ കീവ് പിടിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടതോടെ രാജ്യത്തെ വിഭജിക്കാനാണ് റഷ്യയുടെ അടുത്ത ശ്രമമെന്ന് യുക്രെയ്ന്‍ സൈനിക ഇന്റലിജന്‍സ് മേധാവി കിറിലോ ബുദാനോവ് ആരോപിച്ചു. യുക്രെയ്‌നില്‍ മറ്റൊരു ദക്ഷിണകൊറിയയും ഉത്തരകൊറിയയും സൃഷ്ടിക്കുകയാണ് റഷ്യയുടെ ലക്ഷ്യം.

അതിനിടെ കിഴക്കന്‍ യുക്രെയ്‌നിലെ ലുഹാന്‍സ്‌കില്‍ റഷ്യയില്‍ ചേരുന്നതു സംബന്ധിച്ച് ഹിതപരിശോധന നടത്തുമെന്ന് വിമതനേതാവ് ലി യോനിഡ് പസേച്‌നിക് പ്രഖ്യാപിച്ചു. അടുത്തുതന്നെ ഇക്കാര്യത്തില്‍ ഹിതപരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലുഹാന്‍സ്‌കിലെയും സമീപമേഖലയായ ഡൊണേട്‌സ്‌കിലെയും വിമതര്‍ക്ക് റഷ്യ പിന്തുണ നല്‍കുന്നുണ്ട്. ഫെബ്രുവരി 14ന് ഈ രണ്ട് മേഖലകള്‍ റഷ്യ സ്വയംഭരണപ്രദേശങ്ങളായി അംഗീകരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular