Friday, April 19, 2024
HomeUSAറഷ്യയില്‍ ഭരണമാറ്റം- അമേരിക്കയുടെ നയമല്ലെന്ന് ജൂലിയാന സ്മിത്ത്

റഷ്യയില്‍ ഭരണമാറ്റം- അമേരിക്കയുടെ നയമല്ലെന്ന് ജൂലിയാന സ്മിത്ത്

വാഷിംഗ്ടണ്‍ ഡി.സി.: റഷ്യന്‍-ഉക്രയ്ന്‍ യുദ്ധത്തിന് പരിഹാരം കണ്ടെത്തുന്നതിനും, സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഐക്യരാഷ്ട്രസഭയും, നാറ്റോയും പരാജയപ്പെട്ട സാഹചര്യത്തില്‍ റഷ്യന്‍ ഭരണം മാറുക എന്നത് അമേരിക്കയുടെ നയമല്ലെന്ന് നാറ്റോയുടെ അമേരിക്കന്‍ അംബാസിഡര്‍ ജൂലിയാന സ്മിത്ത് ഞായറാഴ്ച (മെയ് 27) വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
യൂറോപ്യന്‍ പര്യടനത്തിനിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ പ്രസ്താവനയെ കുറിച്ചു പ്രതികരിക്കുകയായിരുന്നു ജൂലിയാന.

റഷ്യന്‍ പ്രസിഡന്റ് പുട്ടിന് അധികാരത്തില്‍ തുടരാനാകില്ല എന്ന വിവാദ പ്രസ്താവന ശനിയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് നടത്തിയിരുന്നു.
പുട്ടിന്റെ ഭരണത്തെ അട്ടിമറിക്കുക എന്നതല്ല ഈ പ്രസ്താവന കൊണ്ടു ഉദ്ദേശിക്കുന്നതെന്നും ഇവര്‍ കൂട്ടിചേര്‍ത്തു.

പോളണ്ട് പര്യടനം കഴിഞ്ഞ വാഷിംഗ്ടണില്‍ തിരിച്ചെത്തിയ പ്രസിഡന്റ് ഞായറാഴ്ച ചര്‍ച്ചിലെ ആരാധനയില്‍ പങ്കെടുത്ത് പുറത്തിറങ്ങവെ, ചുറ്റും കൂടിയ മാധ്യമ പ്രവര്‍ത്തകരുടെ ഉച്ചത്തിലുള്ള ചോദ്യത്തിന് റഷ്യന്‍ ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുള്ള യാതൊരു ആഹ്വാനവും ഞാന്‍ നല്‍കിയിട്ടില്ല- പ്രസിഡന്റ് പറഞ്ഞു.

ഇതിനു മുമ്പും ബൈഡന്‍ പോളണ്ടില്‍ അമേരിക്കന്‍ സൈനീകരെ സന്ദര്‍ശിച്ചു നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ഉക്രെയ്‌നില്‍ നിങ്ങള്‍ ചെല്ലുമ്പോള്‍ അവിടെയുള്ള ജനങ്ങള്‍ എങ്ങനെയാണ് യുദ്ധത്തില്‍ പങ്കെടുക്കുന്നത് എന്നുകാണാമെന്നായിരുന്നു ബൈഡന്‍ പറഞ്ഞത്. അമേരിക്ക ഉക്രയ്‌നിലേക്ക് സൈന്യത്തെ അയക്കുമോ എന്ന ഉഹാപോഹം പരന്നിരുന്നു. ഇതിനെതിരെ വൈറ്റ് ഹൗസ് വിവരണവുമായി രംഗത്തെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular