Thursday, March 28, 2024
HomeKerala'അഹിന്ദു' ആണെന്ന കാരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്നതില്‍ നിന്ന് മന്‍സിയയെ ഒഴിവാക്കി

‘അഹിന്ദു’ ആണെന്ന കാരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്നതില്‍ നിന്ന് മന്‍സിയയെ ഒഴിവാക്കി

തൃശ്ശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്നതില്‍ നിന്ന് നര്‍ത്തകിയായ മന്‍സിയ വി.പിയെ ഒഴിവാക്കി.

‘അഹിന്ദു’ ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. മന്‍സിയ തന്നെയാണ് ഇക്കാര്യം ഫഓസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ഏപ്രില്‍ 21 വൈകീട്ട് 4 മണി മുതല്‍ 5 മണി വരെയാണ് മന്‍സിയയുടെ നൃത്ത പരിപാടി നടത്താനിരുന്നത്. നോട്ടിസിലും അച്ചടിച്ചിരുന്നു. എന്നാല്‍ പിന്നീട് ജാതി ചൂണ്ടിക്കാട്ടി മന്‍സിയയെ ഒഴിവാക്കുകയായിരുന്നു. ഇതാദ്യമായല്ല തനിക്ക് ഇത്തരമൊരു അനുഭവമെന്നും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച്‌ തനിക്ക് ലഭിച്ച അവസരവും ഇതേ കാരണത്താല്‍ മുടങ്ങിയെന്നും മന്‍സിയ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോല്‍സവത്തില്‍’
ഏപ്രില്‍ 21 വൈകീട്ട് 4 to 5 വരെ ചാര്‍ട്ട് ചെയ്ത എന്റെ പരിപാടി നടത്താന്‍ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാന്‍ സാധിക്കില്ലത്രേ.
നല്ല നര്‍ത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാന്‍ എങ്ങോട്ട് convert ആവാന്‍.. ഇത് പുതിയ അനുഭവം ഒന്നുമല്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച്‌ എനിക്ക് തന്ന അവസരവും ഇതേ കാരണത്താല്‍ ക്യാന്‍സല്‍ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്ബോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.

#മതേതര കേരളം

Nb: ഇതിലും വലിയ മാറ്റിനിര്‍ത്തല്‍ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച്‌ ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓര്‍ക്കാന്‍ വേണ്ടി മാത്രം..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular