Thursday, April 18, 2024
HomeUSA'ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനത്തിനു ഇന്ത്യൻ ജുഡീഷ്യറി കൂട്ടുനിൽക്കുന്നു'

‘ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനത്തിനു ഇന്ത്യൻ ജുഡീഷ്യറി കൂട്ടുനിൽക്കുന്നു’

വാഷിംഗ്ടൺ, ഡിസി (മാർച്ച് 26, 2022) : നീതിയുടെയും നിഷ്പക്ഷതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ഇന്ത്യൻ ജുഡീഷ്യറി, ഭരണപക്ഷമായ ഭാരതീയ ജനതാ പാർട്ടിയെയും (ബിജെപി) അതിന്റെ ഹിന്ദു തീവ്രവാദ അനുഭാവികളെയും അനുകൂലിക്കുകയും ഇന്ത്യയിലെ 200 മില്യൺ മുസ്‌ലിംകളുടെ വംശീയഹത്യയ്ക്ക് കളമൊരുക്കാൻ കൂട്ടുനിൽക്കുകയുമാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും  കോൺഗ്രസ് ബ്രീഫിംഗിൽ അഭിപ്രായപ്പെട്ടു.

ആംനസ്റ്റി ഇന്റർനാഷണൽ യുഎസ്എ, ജെനോസൈഡ് വാച്ച്, 21വിൽബർഫോഴ്‌സ്, വേൾഡ് വിത്തൗട്ട് ജെനോസൈഡ്, ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ്, ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ, ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ, ജൂബിലി കാമ്പെയ്‌ൻ, ദലിത് സോളിഡാരിറ്റി ഫോറം, ന്യൂയോർക്ക് സ്റ്റേറ്റ് കൗൺസിൽ ഓഫ് ചർച്ചസ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഓഫ് നോർത്ത് അമേരിക്ക, ഇന്ത്യ സിവിൽ വാച്ച് ഇന്റർനാഷണൽ, തുടങ്ങിയവയാണ്  ബ്രീഫിംഗ് സംഘടിപ്പിച്ചത്.

സത്യത്തിന്റെയും വിയോജിപ്പിന്റെയും ശബ്ദങ്ങൾ നിശ്ശബ്ദമാക്കാൻ മോഡി ഗവണ്മെന്റ് ഇന്ത്യൻ ജുഡീഷ്യറിയെ   ഉപയോഗിക്കുകയാണെന്ന്  ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ അഡ്വക്കസി ആൻഡ് ഔട്ട്‌റീച്ച് കോർഡിനേറ്റർ പ്രണയ് സോമയജുല പറഞ്ഞു.
വിചാരണ കോടതി മുതൽ ഇന്ത്യയുടെ സുപ്രീം കോടതി വരെയുള്ള നീതിന്യായ വകുപ്പിന്റെ സ്വഭാവം, ജുഡീഷ്യറിയുടെ സ്വയംഭരണത്തിലും സ്വാതന്ത്ര്യത്തിലും വിശ്വാസം നൽകുന്നില്ലെന്ന് സെന്റർ ഫോർ പ്ലൂറലിസത്തിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. മൈക്ക് ഗൗസ് ചൂണ്ടിക്കാട്ടി. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതി ഉത്തരവാദിത്തം ഒഴിയുന്നതായി ഫവാസ് ഷഹീൻ അഭിപ്രായപ്പെട്ടു.

സുപ്രീം കോടതി ഭരണഘടനാപരമായ അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ വിസമ്മതിക്കുകയും ജനങ്ങളുടെ മൗലികാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുമ്പോൾ, ഏത് കോടതിയെ സമീപിക്കുമെന്ന് ഇന്ത്യയിലെ മുതിർന്ന മനുഷ്യാവകാശ പ്രവർത്തക കവിതാ ശ്രീവാസ്തവ ചോദിച്ചു.

വിവേചനപരമായ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്ട്രി തുടങ്ങിയ കോടതി അംഗീകരിച്ച നയങ്ങൾ മുസ്ലിം വിരുദ്ധ അക്രമത്തിനുള്ള ലൈസൻസ് ആണെന്നു വേൾഡ് വിതൗട്ട് ജീനിസൈഡ്  സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. എല്ലെൻ കെന്നഡി പറഞ്ഞു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular