Friday, March 29, 2024
HomeKeralaലീഗ് നേതാവിന് ബി ജെ പിയുടെ പൊന്നാട: വിമര്‍ശനവുമായി സി പി എം

ലീഗ് നേതാവിന് ബി ജെ പിയുടെ പൊന്നാട: വിമര്‍ശനവുമായി സി പി എം

കോഴിക്കോട് | മുസ്ലിം ലീഗ് നേതാവ് ടി ടി ഇസ്മാഈല്‍ ബി ജെ പിയുടെ കെ റെയില്‍ സമരവേദിയില്‍ ചെന്ന് പൊന്നാട സ്വീകരിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി സി പി എം.

ലീഗ് നേതാവിനെ ബി ജെ പി ജില്ലാ പ്രസിഡന്റ് പൊന്നാട അണിയിച്ച സംഭവത്തില്‍ ലീഗ് നേതൃത്വം പ്രതികരിക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ്. ലീഗ് നേതാക്കള്‍ വംശഹത്യ രാഷ്ട്രീയത്തിന്റെ മൂര്‍ച്ചകൂട്ടുകയാണ്. ലീഗ് ഏറ്റുവാങ്ങുന്നത് ന്യൂനപക്ഷങ്ങളുടെ ചോരയില്‍ കുതിര്‍ന്ന ഷാളാണെന്നും സി പി എം പങ്കെടുത്തു.

അതേ സമയം സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. രാഷ്ട്രീയം നോക്കിയല്ല ലീഗ് നേതാവ് പങ്കെടുത്തത്. കെ റെയില്‍ ഇരകള്‍ ചിലപ്പോള്‍ പങ്കെടുത്തിട്ടുണ്ടാകാമന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular