Connect with us
Malayali Express

Malayali Express

കനത്ത മഴ : കോഴിക്കോടും മലപ്പുറത്തും ഉരുൾപൊട്ടൽ, ഒരു മരണം

KERALA

കനത്ത മഴ : കോഴിക്കോടും മലപ്പുറത്തും ഉരുൾപൊട്ടൽ, ഒരു മരണം

Published

on

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ അഞ്ചിടത്തും മലപ്പുറം ജില്ലയിലെ എടവണ്ണയിലും ഉരുൾപൊട്ടൽ. കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ ഒമ്പതുവയസ്സുകാരി മരിച്ചു. 11 പേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കേന്ദ്ര ദുരന്ത നിവാരണ സേന ഇന്ന് കോഴിക്കോട്ടെത്തും. അബ്ദുൽ സലീമിന്‍റെ മകൾ ദിൽന(9)യാണ് മരിച്ചത്. പണി നടന്നു കൊണ്ടിരിക്കുന്ന വീടിനോട് ചേർന്ന് ഷെഡിൽ താമസിക്കുകയായിരുന്ന കരിഞ്ചോല സ്വദേശി പ്രസാദും കുടുംബവും അപകടത്തിൽ ഒഴുക്കിൽപ്പെട്ടു. പ്രസാദിനേയും കടുംബത്തേയും രക്ഷപ്പെടുത്തിയിട്ടുണ്ട്. പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഏറെ നേരം മണ്ണിനടിയില്‍ കിടന്ന കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വെച്ചാണ് ദില്‍ന മരിച്ചത്. ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്. മലപ്പുറത്ത് എട്ടു പഞ്ചായത്തുകളില്‍ കൃഷിസ്ഥലത്തും വീടുകളിലും വെള്ളം കയറി.

 

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News