Connect with us
Malayali Express

Malayali Express

നായയോടും ക്രൂരത : തിളച്ച ടാർ ഒഴിച്ച് റോഡിനോട് ചേർത്തുറപ്പിച്ചു

INDIA

നായയോടും ക്രൂരത : തിളച്ച ടാർ ഒഴിച്ച് റോഡിനോട് ചേർത്തുറപ്പിച്ചു

Published

on

ദില്ലി: ആഗ്രയില്‍ റോഡില്‍ കിടന്ന ജീവനുള്ള പട്ടിയുടെ മുകളില്‍ ടാര്‍ ഒഴിച്ച് റോഡ് നിര്‍മിച്ചതിനെ പ്രതിഷേധം ശക്തമാകുന്നു. ആഗ്രയിലെ ഫത്തേബാദ് റോഡിലാണ് സംഭവം നടന്നത്. റോഡിന്റെ അരികില്‍ കിടന്നുറങ്ങുകയായിരുന്ന പട്ടിയുടെ മുകളിലേക്ക് ചൂടുള്ള ടാര്‍ ഒഴിക്കുകയായിരുന്നു. ശരീരത്തിന്റെ പാതിഭാഗം തിളച്ച ടാറിനുള്ളിലും ബാക്കി പുറത്തുമായി നായ ജീവനുവേണ്ടി പിടഞ്ഞുകരഞ്ഞെന്നും സമീപവാസികൾ പറയുന്നു. ടാര്‍ ഒഴിച്ചതിനുശേഷം റോഡ് റോളര്‍ പട്ടിയുടെ മുകളിലൂടെ കയറ്റി ഇറക്കി. എന്നാല്‍ പിന്നീട് നോക്കിയപ്പോള്‍ പട്ടിയെ അവിടെ കാണാന്‍ സാധിച്ചില്ലെന്നും സാമൂഹ്യ പ്രവര്‍ത്തകനായ നരേഷ് പരഷ് പറയുന്നു. നരേഷാണ് പട്ടിയോട് ക്രൂരത കാട്ടിയവര്‍ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാൽ, ടാറിങ് നടന്നത് രാത്രിയായതിനാൽ നായ കിടക്കുന്നതു ശ്രദ്ധയിൽപെട്ടില്ലെന്നാണ് നിർമാണ തൊഴിലാളികളുടെ വിശദീകരണം. നിർമാണ തൊഴിലാളികൾക്കെതിരെയും സ്വകാര്യ നിർമാണ കമ്പനിക്കെതിരെയും വൻ പ്രതിഷേധമാണ് സംഭവസ്ഥലത്തും സമൂഹമാധ്യമങ്ങളിലും ഉയരുന്നത്.

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News