Connect with us
Malayali Express

Malayali Express

യുവാവിനെ മർദിച്ചതിന്​ ഗണേഷ്​ കുമാറിനെതിരെ കേസ്​

KERALA

യുവാവിനെ മർദിച്ചതിന്​ ഗണേഷ്​ കുമാറിനെതിരെ കേസ്​

Published

on

കൊല്ലം : കാറിനു പോകാൻ വഴിയൊരുക്കിയില്ലെന്ന പേരിൽ യുവാവിനെ മർദിച്ച സംഭവത്തിൽ കെ.ബി. ഗണേശ്കുമാർ എംഎൽഎയ്ക്കെതിരെ കേസെടുത്തു. അഞ്ചൽ പൊലീസാണ്​ കേസെടുത്തിരിക്കുന്നത്​. മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ്​ കേസ്​. അഞ്ചൽ സ്വദേശി അനന്തകൃഷ്ണ​​​െൻറ പരാതിയുടെ അടിസ്ഥാനത്തിലാണ്​ നടപടി. ഗണേശ്കുമാറിന്റെ പരാതിയിൽ അനന്തകൃഷ്ണനെതിരെയും കേസെടുത്തിട്ടുണ്ട്. മർദനമേറ്റ അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചൽ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എൽ.എയുടെ വാഹനം. ഇതേവീട്ടിൽ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ ഗണേഷ് കുമാറിന്‍റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എം.എൽ.എയും ഡ്രൈവറും യുവാവിനെ മർദിക്കുകയായിരുന്നുവെന്നാണ്​ ആരോപണം.

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News