Connect with us
Malayali Express

Malayali Express

സ്പാനിഷ് പരിശീലകനെ പുറത്താക്കി

LATEST NEWS

സ്പാനിഷ് പരിശീലകനെ പുറത്താക്കി

Published

on

മാഡ്രിഡ്: ലോകകപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ സ്പാനിഷ് ടീമില്‍ പരിശീലകന്‍ ജുലെന്‍ ലൊപറ്റേഗിയെ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്താക്കി. ലോപെടെഗുയിയെ കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് പരിശീലകനായി നിയമിച്ചിരുന്നു. അതിലുള്ള അതൃപ്തിയാണ് നടപടിക്ക് കാരണം. കളിക്കാരുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനമെടുത്തതെന്നും കാറ്റലോണിയന്‍ രാഷ്ട്രീയം തീരുമാനത്തിന് പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. റയല്‍ മാഡ്രിഡുമായുള്ള കരാര്‍ സ്പാനിഷ് ടീമിലെ ബാഴ്‌സലോണ താരങ്ങളില്‍ അസ്വാരസ്യങ്ങളുണ്ടാക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ലൊപറ്റേഗിയെ പുറത്താക്കിയതെന്നും സൂചനയുണ്ട്. 15ന് പോർച്ചുഗലിനെതിരെയാണ് സ്പെയിനിന്‍റെ ആദ്യ പോരാട്ടം.
ലോപെടെഗുയിക്ക് പകരക്കാരനായി ഫെര്‍ണാണ്ടോ ഹെയ്‌റോയെ സ്പാനിഷ് ഫുട്‌ബോള്‍ ടീം പരിശീലകനായി നിയമിച്ചു.

 

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News