Connect with us
Malayali Express

Malayali Express

നിപ്പ വൈറസ് പ്രതിരോധം: ആരോഗ്യവകുപ്പിനെ പ്രശംസിച്ച് ഹൈക്കോടതി

KERALA

നിപ്പ വൈറസ് പ്രതിരോധം: ആരോഗ്യവകുപ്പിനെ പ്രശംസിച്ച് ഹൈക്കോടതി

Published

on

കൊച്ചി: നിപ്പ വൈറസിനെ പ്രതിരോധിക്കുന്നതില്‍ മികവു കാട്ടിയ ആരോഗ്യവകുപ്പിനെ പ്രശംസിച്ച് ഹൈക്കോടതി. ആരോഗ്യ പ്രവര്‍ത്തകര്‍ അവര്‍ ഏറ്റെടുത്ത ചുമതലകപ്പുറത്ത് നിസ്വാര്‍ത്ഥ സേവനമാണ് കാഴ്ചവെച്ചതെന്നും കോടതി അഭിനന്ദിച്ചു. നിപ്പ രോഗം സംബന്ധിച്ച തെറ്റിദ്ധാരണകള്‍ തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ കോടതി സംതൃപ്തി അറിയിച്ചു. അടിയന്തിര സാഹചര്യത്തില്‍ ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കിയ കേന്ദ്രസര്‍ക്കാരിനേയും ഡിവിഷന്‍ ബെഞ്ച് അഭിനന്ദിച്ചു. നിപ്പ വൈറസ് രോഗ ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ചതിനു പിന്നാലെ അതിനെതിരെ രംഗത്തു വന്ന പ്രകതൃകതി ചികിത്സകന്‍ എന്നവകാശപ്പെടുന്ന ജേക്കബ്ബ് വടക്കുംംചേരി, ആയൂര്‍വേദ ചികിത്സകനായി അറിയപ്പെടുന്ന മോഹനന്‍ വൈദ്യര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു. ഇവരുടെ വീഡിയോകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിയമവിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശമുണ്ടായത്.

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News