Friday, March 29, 2024
HomeKeralaകോണ്‍ഗ്രസ് പുറത്തിയാക്കിയ പ്രശാന്ത് സിപിഎമ്മില്‍

കോണ്‍ഗ്രസ് പുറത്തിയാക്കിയ പ്രശാന്ത് സിപിഎമ്മില്‍

കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട മുന്‍ കെപിസിസി സെക്രട്ടറി പി.എസ്. പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു. തിരുവനന്തപുരം എകെജി സെന്ററില്‍ എത്തി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ കണ്ടാണ് അദ്ദേഹം സിപിഎമ്മിനൊപ്പം ചേരുമെന്ന് അറിയിച്ചത്. പ്രശാന്തിനെ എ വിജയരാഘവന്‍ സ്വാഗതം ചെയ്തു. ഒരു ഉപാധിയും കൂടാതെയാണ് സിപിഎമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് പ്രശാന്ത് പറഞ്ഞു. മതനിരപേക്ഷ പാര്‍ട്ടിയെന്ന നിലയിലാണ് സിപിഎമ്മില് ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യമില്ലാത്ത രീതിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മനസ്സമാധാനത്തോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നതായും വിജയരാഘവന്‍ വ്യക്തമാക്കി. സിപിഎം ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാര്‍ഥതയോടുകൂടി നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പി.എസ്.പ്രശാന്ത്.

ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പി.എസ്.പ്രശാന്ത് പാര്‍ട്ടിക്കുള്ളില്‍ പാലോട് രവിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. കെ.സി.വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. വേണുഗോപാല്‍ ബിജെപി ഏജന്റാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്ത പാലോട് രവിക്കെതിരെയും പ്രശാന്ത് രംഗത്തെത്തിയിരുന്നു.പ്രശാന്തിന്റെ പ്രതികരണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടി നേതൃത്വം പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു.

തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും പ്രശാന്തിനെ പുറത്താക്കിക്കൊണ്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞിരുന്നു.നേരത്തെ നെടുമങ്ങാട്ട് തനിക്കു വോട്ടു ചെയ്തവരോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും മാപ്പു ചോദിക്കുന്നു. മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും പ്രശാന്ത് വ്യക്തമാക്കിയിരുന്നു. പിണറായി സര്‍ക്കാരിന്റെ ഭരണം മികച്ചതായതു കൊണ്ടാണു വീണ്ടും അധികാരം ലഭിച്ചതെന്നും പ്രശാന്ത് പറഞ്ഞു.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular