Thursday, April 25, 2024
HomeKeralaആനവണ്ടിയെ കരകയറ്റാന്‍ ഇത്തവണ 1000 കോടി

ആനവണ്ടിയെ കരകയറ്റാന്‍ ഇത്തവണ 1000 കോടി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ കടക്കെണിയില്‍ നിന്നും കരകയറ്റാന്‍ 1000 കോടി ഇൗ വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ചത്.

ഡിപ്പോകളുടെ ആധുനികവല്‍ക്കരണവും ജീവനക്കാരുടെ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം 50 പമ്ബുകള്‍ കൂടി തുടങ്ങും.

കോവിഡുകാലത്ത് വലിയ ​പ്രതിസന്ധി അഭിമുഖീകരിച്ചതിനാലാണ് കെ.എസ്.ആര്‍.ടി.സി അധികസഹായം നല്‍കിയത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞതിനാല്‍ കെ.എസ്.ആര്‍.ടി.സിയെ സ്വയംപര്യാപ്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിക്കായി കഴിഞ്ഞ ബജറ്റിലും തുക വകയിരുത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ സമഗ്രമാറ്റം ലക്ഷ്യമിട്ട് സ്വിഫ്റ്റ് എന്ന കമ്ബനിക്കും രൂപംനല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular