Thursday, March 28, 2024
HomeKeralaസില്‍വര്‍ ലൈന്‍: ഡിപിആര്‍ ചോദിച്ചിട്ട് 20 മാസം കഴിഞ്ഞു; നല്‍കാതെ പിണറായി സര്‍ക്കാര്‍

സില്‍വര്‍ ലൈന്‍: ഡിപിആര്‍ ചോദിച്ചിട്ട് 20 മാസം കഴിഞ്ഞു; നല്‍കാതെ പിണറായി സര്‍ക്കാര്‍

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാകുന്നതില്‍ കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ഇതുവരെ നടത്തിയതെല്ലാം നുണ പ്രചാരണങ്ങളെന്ന് തെളിയുന്നു.

2022 മാര്‍ച്ച്‌ രണ്ടുവരെ കേരള സര്‍ക്കാര്‍ റെയില്‍മന്ത്രാലയത്തിന് പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് നല്കിയിട്ടില്ല. 2020 ജൂലൈ മാസത്തിലാണ് മന്ത്രാലയം വ്യക്തമായ ഡിപിആര്‍ ആവശ്യപ്പെട്ടത്.

കോഴിക്കോട്ട്, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പൗരന്മാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ വിളിച്ച യോഗത്തിലാണ് ആദ്യമായി പദ്ധതി നടത്തിപ്പില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചത്. പദ്ധതി തടയാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്നായിരുന്നു വിശദീകരണം. പദ്ധതി നടപ്പാകാന്‍ തടസമാകുന്നത് ബിജെപി ആണെന്ന പ്രചാരണത്തിനുള്ള ആസൂത്രണമായിരുന്നു അത്. എന്നാല്‍, പദ്ധതി സംസ്ഥാനസര്‍ക്കാരിന്റെ തട്ടിക്കൂട്ട് ഇടപാടായതിനാല്‍ റെയില്‍വെ അനുമതി നല്കിയിട്ടില്ല. അതിനാല്‍ത്തന്നെ, കെ റെയില്‍ കല്ലിടല്‍പോലും റെയില്‍വെയുടെ സമ്മതത്തോടെ അല്ല.

സംസ്ഥാനവും റെയില്‍വെയും ചേര്‍ന്നുള്ള കമ്ബനികള്‍ എല്ലാ സംസ്ഥാനത്തുമുണ്ട്. അത്തരത്തിലൊന്നാണ് കെ റെയില്‍ (കെആര്‍ഡിസിഎല്‍). കമ്ബനി 2020 ജൂണ്‍ 17 നാണ് സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് പദ്ധതി സമര്‍പ്പിച്ചത്. ജൂണ്‍ 245 ന് അത് റെയില്‍വെ ബോര്‍ഡിന് കിട്ടി. അവര്‍, കേരളം സമര്‍പ്പിച്ച പദ്ധതിയിലെ ഡിപിആര്‍ പരിശോധിച്ചപ്പോള്‍ അതില്‍ ആവശ്യമായ സാങ്കേതിക സാധ്യതാ വിശദാംശങ്ങള്‍ ഇല്ലായിരുന്നു.

തുടര്‍ന്ന്, അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വെയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങള്‍, നിലവിലുള്ള റെയില്‍വെയ്ക്ക് നെറ്റ്‌വര്‍ക്കിന് മുകളിലൂടെയുള്ള ക്രോസിങ്ങുകള്‍, റെയില്‍വെ ആസ്തിയെ ബാധിക്കുന്ന കൃത്യമായ വിവരങ്ങള്‍ (സോണല്‍ റെയില്‍വെ വഴി) നല്കാന്‍ നിര്‍ദേശിച്ചു. ഇതിനു പുറമേ സാമ്ബത്തിക സാധ്യതയും പഠിക്കണം, അത് സാങ്കേതിക കാര്യങ്ങള്‍ അന്തിമ തീര്‍പ്പായ ശേഷമാകും. ഈ പദ്ധതി പരിഗണിക്കുന്നത് സാങ്കേതിക-സാമ്ബത്തിക സാധുതയ്ക്ക് ശേഷമായിരിക്കും, എന്ന് റെയില്‍വെ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ അവിനാഷ് ഈ മാര്‍ച്ച്‌ മൂന്നിന് രേഖാമൂലം അറിയിച്ചു.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്ബൂതിരിക്ക് നല്കിയ മറുപടിയിലാണ് വിവരങ്ങള്‍. സില്‍വര്‍ ലൈന്‍ സംബന്ധിച്ച ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി കെ റെയില്‍ കമ്ബനി ഗോവിന്ദന്‍ നമ്ബൂതിരിക്ക് ലഭ്യമാക്കാന്‍ റെയില്‍വെ ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular