Friday, March 29, 2024
HomeIndiaരൂപവും ഭാവവും മാറി സ്മാര്‍ട്ടാകാനൊരുങ്ങി റേഷന്‍ കാര്‍ഡ്

രൂപവും ഭാവവും മാറി സ്മാര്‍ട്ടാകാനൊരുങ്ങി റേഷന്‍ കാര്‍ഡ്

റേഷന്‍ കാര്‍ഡ് എന്നത് കേരളത്തിലെ ഏതൊരു കുടുംബത്തിന്റേയും ഏറ്റവും അത്യാവശ്യ ഘടകമാണ്. എന്നാല്‍ ഇപ്പോളും പുസ്തകരൂപത്തിലാണ് ഈ കാര്‍ഡ് ലഭിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കാര്‍ഡ് തന്നെയായി മാറി മുഖം മിനുക്കാനൊരുങ്ങുകയാണ് റേഷന്‍ കാര്‍ഡ്. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് പുറത്തിറക്കാനുള്ള നടപടികള്‍ കേരള സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. നവംബര്‍മാസം മുതല്‍ ആദ്യഘട്ട വിതരണം ആരംഭിക്കുമെന്നാണ് വിവരം.
25 രൂപയാണ് ഇതിനായ ഫീസ് എന്നാല്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ഇത് സൗജന്യമായിരിക്കും.  കാര്‍ഡുടമയുടെ പേര്, ഫോട്ടോ, ബാര്‍ക്കോഡ് എന്നിവയായിരിക്കും കാര്‍ഡിന്റെ മുന്‍വശത്ത്. പിന്‍ഭാഗത്ത് കാര്‍ഡുടമയെക്കുറിച്ചുള്ള മറ്റുള്ള വിവരങ്ങള്‍ അതായത് പ്രതിമാസ വരുമാനം, റേഷന്‍കട നമ്പര്‍, വീട് വൈദ്യുതികരിച്ചതാണോ അല്ലെയോ , എല്‍പിജി കണക്ഷനുണ്ടോ എന്നിവയും ഉള്‍പ്പെടുത്തും.
താലൂക്ക് സപ്ലെ ഓഫീസിലാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്. ഇത്തരത്തിലുള്ള റേഷന്‍ കാര്‍ഡ് വരുന്നതോടെ റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രങ്ങളില്‍ ഇനി ക്യൂആര്‍ കോഡ് സ്‌കാനറും സ്ഥാപിക്കും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular