Friday, April 19, 2024
HomeEurope3000 ഇന്ത്യക്കാരെ യുക്രൈന്‍ തടഞ്ഞു വച്ചിരിക്കുകയാണെന്ന് വീണ്ടും റഷ്യ

3000 ഇന്ത്യക്കാരെ യുക്രൈന്‍ തടഞ്ഞു വച്ചിരിക്കുകയാണെന്ന് വീണ്ടും റഷ്യ

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉക്രൈന്‍ സേന ബന്ദികളാക്കിയിരിക്കുകയാണെന്ന വാദം ആവര്‍ത്തിച്ച് റഷ്യ. ഖര്‍കീവിലെ മെട്രോ സ്റ്റേഷനില്‍ 3000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ആരോപണം.’ ആയിരക്കണക്കിന് യുവാക്കളെ ഒരു ദിവസത്തിലധികമായി തടഞ്ഞു വെച്ചിരിക്കുകയാണ്. മൂവായിരത്തിലേറെ ഇന്ത്യക്കാര്‍ ഖര്‍ഖീലിലെ ട്രെയിന്‍ സ്റ്റേഷനിലുണ്ട്. അവര്‍ അവരെ അവിടെ തന്നെ നിര്‍ത്തും. വിദേശികള്‍ക്ക് യുദ്ധമുഖത്ത് നിന്ന് പോവണമെന്നുണ്ട്. പക്ഷെ അവരെ അതിനനുവദിക്കുന്നില്ല.

അവരുടെ മോചനം വൈകിപ്പിക്കാന്‍ തടവിലാക്കിയിരിക്കുകയാണ്. നമ്മുടെ സൈന്യം അവരെ സുരക്ഷിതമായി പോവാന്‍ അനുവദിക്കുന്നതിന് ഹരിത ഇടനാഴികള്‍ തുറന്നിട്ടുണ്ട്. പക്ഷെ അതിന് അവരെ അനുവദിക്കുന്നില്ല അവരെ വെടിവെപ്പിലേക്ക് എറിയുകയാണ്,’ മോസ്‌കോവില്‍ വെച്ച് പുടിന്‍ പറഞ്ഞു.

നേരത്തെയും റഷ്യന്‍ സര്‍ക്കാര്‍ സമാന ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഈ വാദം ശരിവെച്ചിരുന്നില്ല. ഉക്രൈന്‍ അധികൃതരുടെ സഹകരണത്തോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും ഒരു വിദ്യാര്‍ത്ഥിയെയും തടഞ്ഞ് വെച്ചതായി വിവരം ലഭിച്ചിട്ടില്ലെന്നുമായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രതികരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular