Tuesday, April 23, 2024
HomeKeralaഓടയടഞ്ഞു; ടൗണിലേക്ക് മലിനജലം ഒഴുകിയെത്തുന്നു

ഓടയടഞ്ഞു; ടൗണിലേക്ക് മലിനജലം ഒഴുകിയെത്തുന്നു

മൂലമറ്റം: ബസ് സ്റ്റാന്‍ഡിന് സമീപമുള്ള റോഡിലെ ഓടയടഞ്ഞത് മൂലം ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം ടൗണിലേക്ക് ഒഴുകിയെത്തുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടി എടുക്കാതെ അധികൃതര്‍. ബസ് സ്റ്റാന്‍ഡിന് മുകളിലെ റോഡില്‍ നിന്ന് ഒഴുകുന്ന വെള്ളം നൂറ് കണക്കിനാളുകള്‍ എത്തുന്ന ടൗണിലേക്ക് ആണ് ഒഴുകിയെത്തുന്നത്.

ബസ് സ്റ്റാന്‍ഡിന്റെ ഒരു വശത്തിലൂടെ ആഡിറ്റ് ഭാഗത്തേക്കുള്ള റോഡിന്റെ വശത്ത് ഉണ്ടായിരുന്ന ഓട സമീപത്തെ വ്യാപാരികളും, സ്വകാര്യ വ്യക്തികളും കൈയേറിയ നിലയിലാണ്. ഇവിടെ ഓടയിലൂടെ ഒഴുകേണ്ട മാലിന ജലമാണ് റോഡിലൂടെ ഒഴുകി ബസ് സ്റ്റാന്‍ഡിലേക്ക് എത്തുന്നത്. വാഹനങ്ങള്‍ കടന്ന് പോകുമ്ബോള്‍ ഈ മലിനജലം തെറിച്ച്‌ കാല്‍നടയാത്രക്കാരുടെ ദേഹത്തും വീഴുന്നുണ്ട്.

ബസ് സ്റ്റാന്‍ഡിലേക്ക് ബസ് കയറുവാന്‍ എത്തുന്നവരും മലിനജലം ചവിട്ടി വേണം കടന്നു പോകാന്‍. നേരത്തെ ഈ ഭാഗത്ത് മലിനജലം ഒഴുകുവാന്‍ ഓട ഉണ്ടായിരുന്നെന്നും, ഈ ഓടയിലൂടെ ഒഴുകി വരുന്ന മലിനജലം പ്രധാന റോഡിലെ വലിയ ഓടയിലേക്ക് ചേരുകയുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ വിവിധ സ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഓട അടച്ച്‌ കൈയേറ്റം നടത്തിയതാണ് മലിനജലം റോഡിലൂടെ പരന്നൊഴുകാന്‍ കാരണം.

നിരവധി തവണ പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും യാതൊരു ഫലവുമുണ്ടായില്ലായെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്കായി ടൗണിലെത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഇത് ഉണ്ടാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular