Saturday, April 20, 2024
HomeIndiaരഹാനെയ്ക്കും ധുള്ളിനും സെഞ്ച്വറി

രഹാനെയ്ക്കും ധുള്ളിനും സെഞ്ച്വറി

അഹമ്മദാബാദ് : ഇന്ത്യന്‍ ടീമിലെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിച്ച്‌ ഫോ കണ്ടെത്താന്‍ പറഞ്ഞു വിട്ടവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കി അജിങ്ക്യ രഹാനെയുടെ തകര്‍പ്പന്‍ സെഞ്ച്വറി.

സൗരാഷ്ട്രയ്ക്കെതിരെ രഞ്ജി ട്രോഫിയില്‍ മുംബയ്ക്കായി കളത്തിലിറങ്ങിയ രഹാനെ ആദ്യ ദിനത്തെ കളി അവസാനിക്കുമ്ബോള്‍ 108 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. 250പന്ത് നേരിട്ട രഹാനെ 14 ഫോറും 2 സിക്സും നേടി. സര്‍ഫ്രാസ് ഖാനും സെഞ്ച്വറി നേടി. 263/3 എന്ന നിലയിലാണ് സ്റ്റമ്ബെടുക്കുമ്ബോള്‍ പുജാര. സൗരാഷ്ട്ര ടീമില്‍ പുജാരയും കളിക്കുന്നുണ്ട്.

ഇന്ത്യയ്ക്ക് ഇത്തവണത്തെ അണ്ടര്‍ 19 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്ടന്‍ യഷ് ധുള്‍ രഞ്ജി അരങ്ങേറ്റം സെഞ്ച്വറി കൊണ്ട് അവിസ്മരണീയമാക്കി. ഡല്‍ഹിക്കായി തമിഴ്നാടിനെതിരെ ഓപ്പണ്‍ചെയ്ത ദുള്‍ പന്ത് നേരിട്ട് 150 പന്ത് നേരിട്ട് 18 ഫോറുള്‍പ്പെടെ 113 റണ്‍സ് നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular