Connect with us
Malayali Express

Malayali Express

ഗവർണർ കളിക്കുന്നതു രാഷ്ട്രീയം. കൂറുമാറ്റ നിരോധന നിയമം പൊളിക്കാൻ  കേന്ദ്രം.

INDIA

ഗവർണർ കളിക്കുന്നതു രാഷ്ട്രീയം. കൂറുമാറ്റ നിരോധന നിയമം പൊളിക്കാൻ  കേന്ദ്രം.

Published

on

ആദിത്യവർമ

കർണാടകത്തിൽ  കേന്ദ്രവും ഗവർണറും ഒരുപോലെ രാഷ്ട്രീയം കളിക്കുകയാണ്. ഗോവയിലും  മിസോറമിലും കാണാത്ത  നിയമമാണ് ഇപ്പോൾ അധികാരം ഉറപ്പിക്കാൻ കേന്ദ്രം കളിക്കുന്നത്.  പഴയ മോദി ഭക്തനായ ഗവർണർക്കു   മോദിപ്രേമം കാണിക്കാനുള്ള സമയമായി ഇതിനെ വിലയിരുത്താം. കൂറുമാറ്റ നിരോധന നിയമത്തെ പോലും  അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്.

കർണാടക പിടിക്കാൻ വേണ്ടി ഏതറ്റം വരേയും പോകാൻ ബിജെപിയും അതിന്‍റെ സംവിധാനങ്ങളും തയ്യാറാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മെയ് 17 ന് പുലർച്ചെ വരെ നീണ്ടു നിന്ന സുപ്രീം കോടതിയിലെ നിയമ യുദ്ധം. രാഷ്ട്രീയ കുതിരക്കച്ചവടം തടയാൻ വേണ്ടി ഉണ്ടാക്കിയ കൂറുമാറ്റ നിരോധന നിയമത്തെ പോലും വെല്ലുവിളിച്ചുകൊണ്ടായിരുന്നു കോടതിയിലെ പ്രകടനം. കർണാടകത്തിൽ കൂറുമാറ്റ നിരോധന നിയമം ഇപ്പോഴത്തെ സാഹചര്യത്തിൽ ബാധകമാകില്ലെന്ന നിലപാടായിരുന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ചത്. എന്നാൽ അതി ശക്തമായ ഭാഷയിൽ കോതി അതിനെ പ്രതിരോധിക്കുകയായിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാത്ത സാഹചര്യത്തിൽ കൂറുമാറ്റ നിരോധന നിയമം കർണാടകത്തിലെ എംഎൽഎമാർക്ക് ബാധകം ആകില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാദം. എന്നാൽ ഈ വാദം നിയമവിരുദ്ധം ആണെന്ന് തിരിച്ചടിക്കുകയായിരുന്നു കോടതി. ഇത് അർത്ഥമാക്കുന്നത് തുറന്ന കുതിരക്കച്ചവടം ആണോഎന്ന് പോലും കോടതി ചോദിച്ചു.
കൂറുമാറ്റ നിരോധനം നിയമം ഇപ്പോഴത്തെ സാഹചര്യത്തിൽ കർണാടകത്തിലെ എംഎൽഎമാർക്ക് ബാധകം ആകില്ലെന്ന് വാദിച്ചത് ബിജെപി ആയിരുന്നില്ല എന്നതാണ് സത്യം. അറ്റോർണി ജനറും മലയാളിയും ആയ കെ. കെ. വേണുഗോപാൽ ആയിരുന്നു സുപ്രീം കോടതിയിൽ ഇത്തരം ഒരു വാദം ഉന്നയിച്ചത്. അതുകൊണ്ട് തന്നെ ഏറെ ഗൗരവം അർഹിക്കുന്ന ഒന്നാണിത്.

കേന്ദ്ര സർക്കാരിന്‍റെ ഏറ്റവും ഉയർന്ന പദവിയിലുള്ള അഭിഭാഷകന്‍റെ വാദമുഖം കോടതിയെ തന്നെ ഞെട്ടിക്കുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുന്പ് എംഎൽഎമാർക്ക് പാർട്ടിമാറാം എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത് എന്ന് വരെ സുപ്രീം കോടതി കെകെ വേണുഗോപാലിനോട് ആരായുകയുണ്ടായി. അപഹാസ്യമായ വാദമാണിതെന്നും കോടതി വിലയിരുത്തി. എംഎൽഎമാരെ കൂറുമാറ്റിയാൽ അല്ലാതെ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലെന്നായിരുന്നു കോണ്‍ഗ്രസ്സിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി വാദിച്ചത്. കുതിരക്കച്ചവടം നടത്തി എംഎൽമാരെ കൂടെ കൂട്ടിയാൽ മാത്രമേ അവർക്ക് ഭൂരിപക്ഷം ലഭിക്കൂ എന്നും അദ്ദേഹം വാദിച്ചു. ഈ സമയത്താണ് കൂറുമാറ്റ നിരോധന നിയമത്തെ കുറിച്ച് സുപ്രീം കോടതി പറഞ്ഞത്. ഇതിനെ പ്രതിരോധിച്ചുകൊണ്ടായിരുന്നു കെകെ വേണുഗോപാൽ എത്തിയത്.  ഗവർണർക്ക് ഒരിക്കലും ജനാധിപത്യത്തെ അട്ടിമറിക്കാൻ ആവില്ലെന്നായിരുന്നു അഭിഷേക് സിങ് വിയുടെ വാദം. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് 116 സീറ്റുകളും ബിജെപിക്ക് 104 സീറ്റും ആണ് ഉള്ളത്. ആർക്കാണ് ഭൂരിപക്ഷം എന്ന് മനസ്സിലാക്കാൻ പ്രാഥമികമായ സാമാന്യ ബുദ്ധി മാത്രം മതി എന്നും അഭിഷേക് സിങ് വി വാദിച്ചു. ഗവർണറെ ലക്ഷ്യം വച്ചായിരുന്നു ഈ ആരോപണം.

PLEASE SHARE THIS NEWS IN FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News