Wednesday, April 24, 2024
HomeCinemaസിനിമയില്‍ പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട് കഴിവുള്ള കലാകാരനായിരുന്നെന്ന്...അതെ, പ്രദീപും അങ്ങനെ തന്നെ; അനുസ്മരിച്ച്‌ ബി...

സിനിമയില്‍ പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട് കഴിവുള്ള കലാകാരനായിരുന്നെന്ന്…അതെ, പ്രദീപും അങ്ങനെ തന്നെ; അനുസ്മരിച്ച്‌ ബി ഉണ്ണികൃഷ്ണന്‍

നടന്‍ പ്രദീപ് കോട്ടയത്തിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന ‘ ആറാട്ട്’ എന്ന സിനിമയിലെ മോഹന്‍ലാല്‍-പ്രദീപ് കോമ്ബിനേഷന്‍ സീന്‍ രസകരമായിരുന്നെന്നും ചിത്രത്തിന്റെ വിശേഷങ്ങള്‍ ചോദിച്ച്‌ രണ്ട് ദിവസം മുന്‍പ് അദ്ദേഹം തന്നെ വിളിച്ചിരുന്നെന്നും സംവിധായകന്‍ അനുസ്മരിച്ചു.

സിനിമയില്‍ പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട് ‘ കഴിവുള്ള കലാകാരനായിരുന്നെന്ന്…അതെ, പ്രദീപും അങ്ങനെ തന്നെയായിരുന്നെന്ന് സംവിധായകന്‍ കുറിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രദീപിന്റെ അന്ത്യം. മോഹന്‍ലാല്‍, മമ്മൂട്ടി,പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധി താരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്.

പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട്‌ ദിവസങ്ങള്‍ക്ക്‌ മുമ്ബും, “ആറാട്ടി”ന്റെ റിലിസ്‌ വിശേഷങ്ങള്‍ വിളിച്ച്‌ ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട്‌ പ്രമോഷനല്‍ വീഡിയോ അയച്ച്‌ തന്നിരുന്നു. ഇന്ന് പുലര്‍ച്ചെ കേട്ടത്‌ അതീവ ദുഖകരമായ ആ വാര്‍ത്തയാണ്‌. ” നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടി”ല്‍ പ്രദീപും ലാല്‍സാറും തമ്മിലുള്ള കോമ്ബിനേഷന്‍ സീന്‍ രസകരമായിരുന്നു. സിനിമയില്‍, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്‌, ” കഴിവുള്ള കലാകാരനായിരുന്നു”യെന്ന്. അതെ, പ്രദീപും അങ്ങനെ തന്നെ. തികഞ്ഞ സഹൃദയന്‍, സംഗീതപ്രേമി. “ആറാട്ടി”ല്‍ ഒപ്പമുണ്ടായിരുന്നവരില്‍ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ്‌ അസ്സോസിയേറ്റ്‌ ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular