Saturday, April 20, 2024
HomeUSAവിവിധ കര്‍മ്മപദ്ധതികള്‍ പൂര്‍ത്തിയാക്കി പാം ഇന്റര്‍നാഷണല്‍ പുണ്യ പ്രവര്‍ത്തികള്‍ തുടരുന്നു

വിവിധ കര്‍മ്മപദ്ധതികള്‍ പൂര്‍ത്തിയാക്കി പാം ഇന്റര്‍നാഷണല്‍ പുണ്യ പ്രവര്‍ത്തികള്‍ തുടരുന്നു

പാം ഇന്റര്‍നാഷണലിന്റെ (ഗ്ലോബല്‍ അലുമ്‌നി ഓഫ് എന്‍ എസ് എസ് പോളിടെക്നിക് ,പന്തളം   മഹാമാരി മൂലം മാറ്റി വച്ചിരുന്ന 2021 വര്‍ഷത്തെ സൗഹൃദ സംഗമം ചെറുതെങ്കിലും സമ്പന്നമായിട്ടു തന്നെ 2022  ഫെബ്രുവരി 14 തികളാഴ്ച  പന്തളം എന്‍എസ്എസ് പോളിടെക്നിക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന കര്‍മ്മ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍  യൂണിയറ്റിന്റെ ഓഫീസില്‍ വച്ച് വളരെ ഭംഗിയായി  നടന്നു.
അഞ്ചാ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡുകള്‍ , 30 വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, കര്‍മ്മ സേവാ അവാര്‍ഡുകള്‍ എന്നിവ നല്കിക്കൊണ്ട് പാം ഇന്റര്‍നാഷണല്‍ എന്ന സംഘടന അതിന്റെ കര്‍മ്മം  ഒരിക്കല്‍ക്കൂടി നടപ്പിലാക്കി.
മഹാമാന്ദ്യത്തിനു ശേഷം ഏറ്റവും അവിചാരിതമായ ചെലവുകളുള്ള ഈ സമയത്തും ഒരു ലാഭേച്ഛയുമില്ലാതെ തികച്ചും ആത്മാര്‍ത്ഥമായ പുണ്യ പ്രവര്‍ത്തിയായി കണക്കാക്കി പാം ഇന്റര്‍നാഷണല്‍ ‘കര്‍മ്മ ദീപം” പദ്ധതിയിലുള്‍പ്പെടുത്തി ഒമ്പതാമത്  ഭവന / നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി താക്കോല്‍ ദാനത്തിനു സജ്ജമാക്കിയിരിക്കുന്നു.
കര്‍മ്മദീപം -9  ഗുണഭോക്താക്കളായ ഉള്ളന്നൂര്‍ നിവാസികളായ ശ്രീ. മനോജ് – ശ്രീലേഖ ദമ്പതികള്‍ക്ക്, അവര്‍ക്കു താമസിക്കുവാന്‍ പുതിയതായി നിര്‍മ്മിച്ചിട്ടുള്ള വസതിയില്‍ വച്ച്,  ഫെബ്രുവരി 15  നു ചൊവ്വാഴ്ച   വൈകുന്നേരം 5 മണിക്ക് താക്കോല്‍   നല്‍കിക്കൊണ്ട് പാം കര്‍മ്മപഥത്തില്‍ ഒരു എട് കൂടി എഴുതി ചേര്‍ത്തു.   ഡോ.എം.എസ്‌ സുനില്‍ ഫൗണ്ടേഷനാണ് ഇക്കുറിയും പാമുമായി സഹകരിച്ചു ഈ ദൗത്യത്തില്‍ പങ്കാളികളായിട്ടുള്ളത്.
ഭവന രഹിതര്‍ക്കു  ഭവനം നിര്‍മിച്ചു നല്‍കിയും , പത്തനാപുരം ഗാന്ധിഭവനില്‍ ഫിസിയോതെറാപ്പി യൂണിറ്റ് കെട്ടിടം നിര്‍മ്മിച്ച് നല്‍കിയും  , അട്ടപ്പാടി ആദിവാസി കോളനിയായ പുളിയ്ഞ്ചലായില്‍  ലക്ഷകണക്കിന് രൂപ  ചെലവാക്കി ഏകാധ്യാപക വിദ്യാലയം  നിര്‍മ്മിച്ചു  നല്‍കിയും   , അട്ടപ്പാടിയില്‍ത്തന്നെ അഗളിയില്‍ പുനരുദ്ധാരണം ചെയ്തു  ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉപയോഗയോഗ്യമാക്കിയും   മറ്റും  പാം ഇന്റര്‍നാഷനലിന്റെ കര്‍മ്മദീപം എന്ന പദ്ധതിയിലൂടെ അശരണര്‍ക്കു താങ്ങും തണലുമായ പല പുണ്യ പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു.
പ്രത്യക്ഷമായും, പരോക്ഷമായും പാമിന്റെ ഇതുപോലെയുള്ള ജീവകാരുണ്യ പ്രവര്‍ത്തികളില്‍ ഭാഗഭാക്കുകളായ എല്ലാ നല്ല മനസ്സുകളെയും മുന്നില്‍ ശിരസ്സ് നമിച്ചുകൊണ്ടു , ഇനിയും നിങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
ജോസഫ് ജോണ്‍ കാല്‍ഗറി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular