Thursday, March 28, 2024
HomeIndiaകോവിഡ്​ മുന്നണിപ്പോരാളികള്‍ക്ക്​ റേഷന്‍ വിതരണം മാര്‍ച്ച്‌ ആറുമുതല്‍

കോവിഡ്​ മുന്നണിപ്പോരാളികള്‍ക്ക്​ റേഷന്‍ വിതരണം മാര്‍ച്ച്‌ ആറുമുതല്‍

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം മാ​ര്‍​ച്ച്‌ ആ​റു മു​ത​ലെ​ന്നു വാ​ണി​ജ്യ മ​ന്ത്രാ​ല​യം.

റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യും രാ​ജ്യ​ത്തി​െന്‍റ വി​വി​ധ മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌​ അ​ഞ്ചു സ്ഥ​ല​ങ്ങ​ള്‍ റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​നാ​യി നി​ശ്ച​യി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കോ​വി​ഡി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മു​ന്നി​ല്‍​നി​ന്ന ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ​യും ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് ആ​റു മാ​സ​ത്തേ​ക്കു സൗ​ജ​ന്യ റേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്. അ​രി, പ​ഞ്ച​സാ​ര , പ​രി​പ്പ് , പാ​ല്‍​പ്പൊ​ടി, ഭ​ക്ഷ്യ എ​ണ്ണ, ടൊ​മാ​റ്റോ പേ​സ്റ്റ് , ചി​ക്ക​ന്‍ എ​ന്നി​വ​യാ​ണ് റേ​ഷ​ന്‍ കി​റ്റി​ല്‍ ഉ​ണ്ടാ​വു​ക. റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ട സ്വ​ദേ​ശി​ക​ള്‍​ക്ക് സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്‌​ അ​ത​തു താ​മ​സ​മേ​ഖ​ല​ക​ളി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളു​ക​ളി​ലാ​ണ് ഇ​വ വി​ത​ര​ണം ചെ​യ്യു​ക.

വി​ദേ​ശി​ക​ളാ​യ ജീ​വ​ന​ക്കാ​ര്‍​ക്കാ​യി രാ​ജ്യ​ത്തി​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ചു വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ജ​ലീ​ബ് അ​ല്‍ ശു​യൂ​ഖ്, അ​ബ്ബാ​സി​യ റി​ഹാ​ബ്, റാ​ബി​യ യ​ര്‍​മൂ​ക്, ശു​ഹ​ദ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന വി​ദേ​ശി ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള റേ​ഷ​ന്‍ വി​ത​ര​ണം ഒ​മ​റി​യ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ഹാ​ളി​ല്‍ വെ​ച്ചാ​ണ് ന​ട​ക്കു​ക. അ​ല്‍​മി​യ റു​മൈ​തി​യ ഷാ​ബ്, മ​ന്‍​സൂ​രി​യ,സ​ല്‍​വ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് സാ​ല്‍​മി​യ ശൈ​ഖ്​ നാ​സ​ര്‍ സ​ഊ​ദ് ഹാ​ള്‍ ആ​ണ് വി​ത​ര​ണ കേ​ന്ദ്രം. ജ​ഹ​റ​യി​ല്‍ അ​ബ്ദു​ല്ല അ​ല്‍ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്‌ ഹാ​ള്‍, സ​ബാ​ഹി​യ റ​ജ അ​ല്‍ ഹ​ബാ​ജ് ഹാ​ള്‍, ഫി​ര്‍​ദൗ​സി​ലെ അ​ല്‍ ഫി​ര്‍​ദൗ​സ് ക​മ്യൂ​ണി​റ്റി ഹാ​ള്‍ എ​ന്നി​വ​യാ​ണ് മ​റ്റു റേ​ഷ​ന്‍ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ള്‍. ഓ​രോ​രു​ത്ത​രു​ടെ​യും മേ​ല്‍​വി​ലാ​സ​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ത​ര​ണ കേ​ന്ദ്രം, സ​മ​യം എ​ന്നി​വ സം​ബ​ന്ധി​ച്ച്‌​ ഓ​രോ ഗു​ണ​ഭോ​ക്താ​വി​നും അ​റി​യി​പ്പ് ന​ല്‍​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ത​മാ​ക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular