Saturday, April 20, 2024
HomeUSAടെക്സസിൽ ഗർഭചിദ്രം 60% കുറഞ്ഞതായി ഹൂമൻ സർവീസ് കമ്മിഷൻ

ടെക്സസിൽ ഗർഭചിദ്രം 60% കുറഞ്ഞതായി ഹൂമൻ സർവീസ് കമ്മിഷൻ

ടെക്സസ് ∙ ആറാഴ്ചയ്ക്കു ശേഷം നടത്തുന്ന ഗർഭചിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളിൽ ടെക്സസിൽ 60 ശതമാനം ഗർഭചിദ്ര കേസുകൾ കുറഞ്ഞതായി ടെക്സസ് ഹെൽത്ത് ആന്റ് ഹൂമൺ സർവീസ് കമ്മിഷൻ പുറത്തുവിട്ട ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു.

ആറാഴ്ച കുഞ്ഞിന്റെ ഹൃദയമിടിപ്പു തുടങ്ങിയാൽ പിന്നീട് ഗർഭചിദ്രം അനുവദിക്കുന്നില്ല എന്ന നിയമം നിലവിൽ വന്ന് ഒരു മാസത്തിനുശേഷം (സെപ്റ്റംബറിൽ) ആകെ 2200 എണ്ണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

നിയമം  പ്രാബല്യത്തിൽ വരുന്നതിനു മുമ്പുള്ള ഓഗസ്റ്റ് മാസം 5400 ഗർഭഛിദ്ര കേസ്സുകളാണ് ടെക്സാസിൽ ഉണ്ടായത്. 2021 വർഷത്തിന്റെ ആദ്യ ഏഴു മാസങ്ങളിൽ ശരാശരി 4250 കേസ്സുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗർഭചിദ്രം ആവശ്യപ്പെടുന്നവരുടെ എണ്ണം 1082 ശതമാനം ടെക്സസിൽ വർധിച്ചിട്ടുണ്ടെങ്കിലും കർശന നിയമം നിലനിൽക്കുന്നതിനാൽ നൂറുകണക്കിനു മൈൽ സഞ്ചരിച്ചു സമീപ സംസ്ഥാനങ്ങളായ ഒക്‌ല‌ഹോമ, ന്യൂ മെക്സിക്കോ, കൊളറാഡൊ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ ആവശ്യവുമായി സ്ത്രീകൾ പോകുന്നത്.

യുഎസ് സുപ്രീം  കോടതി ടെക്സസ് നിയമവുമായി പല അഭിപ്രായ വ്യത്യാസങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനെയെല്ലാം മറികടക്കാവുന്ന എല്ലാ പഴുതുകളും അടച്ചുള്ള നിയമ നിർമാണമാണ് സംസ്ഥാനത്തിന്റെ  അധികാര പരിധിയിൽ നിന്ന് ഇവിടെ പാസ്സാക്കിയിട്ടുണ്ട്. നിലവിലുള്ള നിയമത്തിന് വിരുദ്ധമായി ഗർഭചിദ്രം നടത്തിയാൽ 10,000 ഡോളർ വരെ അത് ചൂണ്ടി കാണിക്കുന്ന പൗരന് ലഭിക്കത്തക്ക വകുപ്പുകളും ഇതിൽ ചേർത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular