Saturday, April 20, 2024
HomeKeralaഞങ്ങള്‍ സന്തുഷ്ടരാണ്

ഞങ്ങള്‍ സന്തുഷ്ടരാണ്

കളമശേരി: എം.കോംകാരിയാണ് സോജി. ഭര്‍ത്താവ് ഷിബു എം.എ. ഇംഗ്ളീഷുകാരനും! അയാട്ടമി, ഷാഷന്‍ മേക്കിംഗ്, ഫോട്ടോഗ്രഫി, ഓര്‍ണമെന്റ്‌സ് മേക്കിംഗ്, ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളും സോജി പാസായിട്ടുണ്ട്.

ഇടയ്ക്ക് സോജി ചെണ്ടയിലും ഒരുകൈ നോക്കി.

ഇപ്പോള്‍ ഇരുവരും മീന്‍ കച്ചവടം നടത്തുന്നു. ”ഞങ്ങള്‍ സന്തുഷ്‌ടരാണ്” എന്ന് സോജിയും ഷിബുവും പറയും. കഴിഞ്ഞ നാലരവര്‍ഷമായി പാതാളം പാലത്തിനു സമീപം ഇടുക്കി ജംഗ്ഷനില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് മൂന്നുമുതല്‍ രാത്രി 9 വരെയും ഇരുവരും ചേര്‍ന്നാണ് വഴിയരികിലെ മീന്‍ കച്ചവടം.

പലരും ചോദിക്കും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള നിങ്ങള്‍ക്ക് മറ്റൊരു നല്ല ജോലിക്ക് ശ്രമിച്ചു കൂടെയെന്ന്.

ഷിബു നിരവധി സ്ഥാപനങ്ങളുടെ സെയില്‍സ് എക്സിക്യുട്ടീവായും മെഡിക്കല്‍ റെപ്രസന്റേറ്റീവായും ജോലി ചെയ്തു. 2009 വരെ ഇരുവരും പനമ്ബിള്ളി നഗറില്‍ അയാട്ട ഏജന്‍സി നടത്തിയിരുന്നു. മുപ്പത്തടം പഞ്ചായത്ത് ജംഗ്ഷനില്‍ പച്ചക്കറി കച്ചവടവും പരീക്ഷിച്ചു.

42 വര്‍ഷമായി മുടങ്ങാതെ ശബരിമലയ്ക്ക് പോകുന്ന ഷിബു വര്‍ഷത്തില്‍ മൂന്നുവട്ടം ശബരീശനെ കാണും. കെട്ടുനിറച്ച്‌ ഒരുതവണ; പിന്നെ കലശത്തിനും മകരവിളക്കിനും. കാരണവന്മാര്‍ കൈമാറിയചൂരലില്‍ വെള്ളി കെട്ടിയ മുദ്രവടിയുമായാണ് യാത്ര. അയ്യപ്പന്‍ വിളക്കിനാവശ്യമായ മുഴുവന്‍ സാമഗ്രികളും വീട്ടിലുണ്ട്. ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി നല്‍കും.

പണിയെടുത്ത് കിട്ടുന്നതില്‍ ഒരുവിഹിതം സാധുക്കള്‍ക്കുള്ളതാണെന്ന് സോജി പറയുന്നു. ആഹാരവും മരുന്നും ഉള്‍പ്പെടെയുള്ള സഹായം നല്‍കും. 2018ലെ പ്രളയത്തിലും കൊവിഡ് കാലത്തും അതിന് മുടക്കം വരുത്തിയില്ല. സോജിയുടെ പൊതുസേവന പ്രവര്‍ത്തനങ്ങളുടെ മികവായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ബ്ളോക്ക് പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി. ഇത്തവണ ബി.ജെ.പി. കളമശേരി മണ്ഡലം സെക്രട്ടറിയുമാക്കി.

ഇരുവരും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular