Friday, April 19, 2024
HomeKeralaവേനല്‍: ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം

വേനല്‍: ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം

കൊ​ച്ചി: വേ​ന​ലി​നോ​ട​ടു​ക്കു​ന്ന കാ​ലാ​വ​സ്ഥ​യി​ല്‍ ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളാ​യ ഷി​ഗെ​ല്ല ഉ​ള്‍പ്പെ​ടെ​യു​ള്ള വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍, മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യി​ഡ് എ​ന്നി​വ പ​ട​രാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​യ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ അ​തി​ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.

പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി‍െന്‍റ ഭാ​ഗ​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം കൊ​ണ്ടു​വ​രു​ന്ന ടാ​ങ്ക​ര്‍ ലോ​റി​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, വ​ഴി​യോ​ര ഭ​ക്ഷ​ണ ശാ​ല​ക​ള്‍, കൂ​ള്‍ ബാ​റു​ക​ള്‍, ഹോ​സ്റ്റ​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. ഈ ​വ​ര്‍ഷം ഇ​തു​വ​രെ ജി​ല്ല​യി​ല്‍ 2972 പേ​ര്‍ക്ക് വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ളും സം​ശ​യി​ക്കു​ന്ന എ​ട്ട് ​ടൈ​ഫോ​യി​ഡ്​ കേ​സും ര​ണ്ടു മ​ഞ്ഞ​പ്പി​ത്ത കേ​സും (ഹെ​പ്പ​റ്റൈ​റ്റി​സ് എ) ​റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ട്. മ​ല​ത്തി​ല്‍ ര​ക്തം കാ​ണു​ക, അ​തി​യാ​യ വ​യ​റി​ള​ക്ക​വും ഛര്‍ദി​യും, വ​യ​റി​ള​ക്ക​ത്തോ​ടൊ​പ്പം ക​ടു​ത്ത പ​നി, മൂ​ത്രം പോ​കാ​തി​രി​ക്കു​ക, ക്ഷീ​ണം, മ​യ​ക്കം, അ​പ​സ്മാ​രം എ​ന്നി​വ ഉ​ണ്ടാ​യാ​ല്‍ പാ​നീ​യ ചി​കി​ത്സ ന​ല്‍കു​ന്ന​തോ​ടൊ​പ്പം ത​ന്നെ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം തേ​ട​ണം.

ദി​വ​സ​ങ്ങ​ളോ​ളം നീ​ളു​ന്ന പ​നി, ദേ​ഹ​വേ​ദ​ന, ക്ഷീ​ണം, വി​ശ​പ്പി​ല്ലാ​യ്മ എ​ന്നി​വ​യാ​ണ് ടൈ​ഫോ​യി​ഡി​ന്റെ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍. ടാ​പ്പി​ല്‍നി​ന്നു​മു​ള്ള വെ​ള്ളം കു​ടി​ക്കു​ന്ന​തും വ​ഴി​യോ​ര​ത്തു​നി​ന്ന്​ ഐ​സ് വാ​ങ്ങി​ച്ചു ക​ഴി​ക്കു​ന്ന​തും ടൈ​ഫോ​യി​ഡ്​ പോ​ലെ​യു​ള്ള രോ​ഗ​ങ്ങ​ള്‍ പി​ടി​പെ​ടാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ശ​രീ​ര​വേ​ദ​ന​യോ​ടു​കൂ​ടി​യ പ​നി, ത​ല​വേ​ദ​ന, ക്ഷീ​ണം, ഓ​ക്കാ​നം, ഛര്‍ദി തു​ട​ങ്ങി​യ​വ​യാ​ണ്​ മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്റെ പ്രാ​രം​ഭ​ല​ക്ഷ​ണ​ങ്ങ​ള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular