Tuesday, April 16, 2024
HomeKeralaമുസ്‍ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു

മുസ്‍ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു

തിരുവനന്തപുരം: മുസ്‍ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് മുക്തനായി മാറിയ ശേഷം വാര്‍ധക്യസഹജമായ രോഗങ്ങള്‍ അലട്ടിയിരുന്നു.

മുസ്‍ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായ അദ്ദേഹം 1991ല്‍ മലപ്പുറത്ത് നിന്നാണ് നിയമസഭയില്‍ എത്തിയത്. ഇരവിപുരത്തും പുനലൂരും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കൊല്ലം ജില്ലയിലെ രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായിരുന്നു യൂനുസ് കുഞ്ഞ്.

മുസ്‍ലിം ലീസ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശീയ കൗണ്‍സില്‍ അംഗം, കൊല്ലം ജില്ല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗം, ജില്ല കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

മൃതദേഹം രാവിലെ 10 മണിമുതല്‍ പള്ളിമുക്ക് യൂനുസ് കോളജില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് നാലിന് ​​കൊല്ലുവിള ജുമാമസ്ജിദില്‍ ഖബറടക്കും. ഭാര്യ: ദാരീഫ ബീവി. നാല് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular