Thursday, April 25, 2024
HomeIndiaഞാന്‍ സംസാരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നു എന്ന് രാഹുല്‍, നിങ്ങളല്ല, ഞാനാണ് അനുമതി നല്‍കേണ്ടതെന്ന് വായടപ്പിച്ച്‌ സ്പീക്കര്‍

ഞാന്‍ സംസാരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നു എന്ന് രാഹുല്‍, നിങ്ങളല്ല, ഞാനാണ് അനുമതി നല്‍കേണ്ടതെന്ന് വായടപ്പിച്ച്‌ സ്പീക്കര്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ദിവസം കഷ്ടകാലമായിരുന്നു എന്ന് സോഷ്യല്‍ മീഡിയ.

ഫെബ്രുവരി 2 ബുധനാഴ്ച, ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്ററി മാനദണ്ഡങ്ങളില്‍ ഇടപെട്ടതിന് വയനാട് എംപിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ശകാരിച്ചു. തന്റെ പ്രസംഗത്തിന്റെ ഒരു സെക്‌മെന്റിനിടയില്‍ മറ്റൊരു എംപിയെ സംസാരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അനുവദിച്ചുകൊണ്ട് , ‘ഞാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു, അതുകൊണ്ട് അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കുന്നു’ എന്നാണ് രാഹുല്‍ പറഞ്ഞത്.

ഇതോടെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള വയനാട് എംപിയെ വിമര്‍ശിച്ചു, ‘നിങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കഴിയില്ല, അത് എന്റെ അവകാശമാണ്.’ എന്നദ്ദേഹം ചൂണ്ടിക്കാട്ടി. സഭ നിയന്ത്രിക്കുന്ന സ്പീക്കര്‍ക്കാണ് ആര് സംസാരിക്കണമെന്ന് അനുമതി കൊടുക്കാന്‍ അവകാശമെന്ന് പോലും ചിന്തിക്കാതെയായിരുന്നു രാഹുലിന്റെ ഇടപെടല്‍. കൂടാതെ പ്രസംഗത്തിനിടയില്‍ പ്രധാനമന്ത്രിയെ രാജാവെന്ന് പരിഹസിക്കുകയും ചെയ്തു. രാജാവ് മറ്റുള്ളവരുടെ വാക്ക് കേള്‍ക്കുന്നില്ല എന്നാണ് രാഹുല്‍ പറഞ്ഞത്. കൂടാതെ ദളിത് നേതാവായ പാസ്വാന്‍ തെറ്റായ പാര്‍ട്ടിയിലാണെന്നും രാഹുല്‍ പറഞ്ഞു.

ബിജെപി എംപി കമലേഷ് പാസ്വാനെ രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചപ്പോള്‍ പാസ്വാന്‍ പ്രതിഷേധവുമായി എഴുന്നേറ്റു, സഭ ബഹളത്തിലേക്ക് നീങ്ങി. പാസ്വാന്‍ സ്പീക്കര്‍ക്ക് നേരെ കൈകൊണ്ട് ആംഗ്യം കാണിച്ചു, ഇടയില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അദ്ദേഹത്തോട് ഇരിക്കാന്‍ ആവശ്യപ്പെട്ട് ഓം ബിര്‍ള മറുപടി നല്‍കി. ‘നഹി ബീച്ച്‌ മേ നഹി…ബാദ് മെയിന്‍’ (ഇല്ല… ഇടയിലല്ല.. പിന്നീട് അവസരം നല്‍കാം). ഈ സമയത്ത്, വയനാട് എംപി വളരെ ആത്മവിശ്വാസത്തോടെ പാസ്വാനോട് സംസാരിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ഓം ബിര്‍ളയുടെ നേരെ തിരിഞ്ഞ് പറഞ്ഞു: ‘സ്പീക്കര്‍ സര്‍… ഞാന്‍ ഒരു ജനാധിപത്യ വ്യക്തിയാണ്… ഞാന്‍ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കുന്നു.

‘ ഇതോടെയാണ് സ്പീക്കര്‍ രാഹുലിനെ സഹകരിച്ചതും രാഹുലിന് അതിനു അനുമതി നല്കാന്‍ അവകാശമില്ലെന്ന് പറഞ്ഞതും. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതേ സെഗ്മെന്റില്‍ തന്നെ, ബുധനാഴ്ച ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞതിന് ശേഷം നിരവധി മന്ത്രിമാരും രാഹുല്‍ ഗാന്ധിയെ എതിര്‍ത്തു. ജുഡീഷ്യറി, തിരഞ്ഞെടുപ്പ് കമ്മീഷന്‍, പെഗാസസ് എന്നിവയെല്ലാം ‘സംസ്ഥാനങ്ങളുടെ ശബ്ദം തകര്‍ക്കാനുള്ള ഉപകരണങ്ങളാണ്’ എന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനകളോട് പ്രതികരിച്ചുകൊണ്ട് പ്രഹ്ലാദ് ജോഷി പറഞ്ഞു, ‘അദ്ദേഹം ആശയക്കുഴപ്പത്തിലായ, ബുദ്ധിശൂന്യനായ നേതാവാണ്. ‘ചൈനക്കാര്‍ക്ക് വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട്’ എന്ന രാഹുലിന്റെ പരാമര്‍ശത്തെ പരാമര്‍ശിച്ച്‌ പാര്‍ലമെന്ററി കാര്യമന്ത്രി പറഞ്ഞു, ‘ഇന്ത്യ ഒരു രാജ്യമല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ചൈനയുടെ കാഴ്ചപ്പാട് വളരെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ചൈനയെ പിന്തുണയ്‌ക്കാന്‍ വേണ്ടിയാണോ നിങ്ങള്‍ പാര്‍ലമെന്റില്‍ എത്തിയത്? ടിബറ്റ് പ്രശ്നത്തിന് കാരണം കോണ്‍ഗ്രസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular