Thursday, March 28, 2024
HomeKeralaവാവാ സുരേഷ് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു

വാവാ സുരേഷ് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു

പാമ്ബു കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിന്‍്റെ ആരോഗ്യനില മെച്ചപ്പെട്ടു.

തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിലും കാര്യമായ പുരോഗതിയുണ്ട്.ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയില്‍ തന്നെ തുടരുകയാണ്.

ക‍ഴിഞ്ഞ ദിവസം കോട്ടയത്തെ കുറിച്ചിയില്‍ വെച്ച്‌ മൂര്‍ഖന്‍ പാമ്ബിനെ പിടികൂടുന്നതിനിടെയാണ് വാവ സുരേഷിനു കടിയേല്‍ക്കുന്നത്. കുറിച്ചി പഞ്ചായത്ത് ഒന്നാം വാര്‍ഡ് അഞ്ചലശേരിയില്‍ മുന്‍ പഞ്ചായത്ത് ഡ്രൈവര്‍ ബിജുവിന്‍്റെ വീടിനു പുറത്താണ് സംഭവം. കന്നുകാലിക്കൂടിനുള്ളില്‍ കൂട്ടിയിട്ടിരുന്ന കല്ലിനുള്ളില്‍ നിന്ന് മൂര്‍ഖന്‍ പാമ്ബിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയില്‍ വാവാ സുരേഷിന്‍്റെ തുടയിലാണ് കടിയേറ്റത്.

പാമ്ബിനെ ചാക്കിലാക്കിയ ശേഷം, തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്ന് സുരേഷ് നാട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ബോധരഹിതനായി. കോട്ടയം ഭാരത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular