Tuesday, April 23, 2024
HomeUSAഒറ്റ ദിവസം, ഫ്ലോറിഡയിൽ 901 കോവിഡ് മരണം

ഒറ്റ ദിവസം, ഫ്ലോറിഡയിൽ 901 കോവിഡ് മരണം

ഫ്ലോറിഡാ ∙ ഫ്ലോറിഡാ സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ചതിനുശേഷം ആദ്യമായി 901 പേർ ഒരൊറ്റ ദിവസം കോവിഡ് ബാധിച്ചു മരിച്ചതായി സിഡിസിയുടെ കോവിഡ് ഡാറ്റാ. സംസ്ഥാനത്ത് 21,765 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിക്കുകയും 901 പേർക്ക് മരണം സംഭവിക്കുകയും ചെയ്തതായി സിഡിസി ഡാറ്റാ ഉദ്ധരിച്ചു മയാമി ഹെരാൾഡ് റിപ്പോർട്ട് ചെയ്തു. ഭൂരിപക്ഷ മരണവും ഡെൽറ്റാ വേരിയന്റിന്റെ വ്യാപനത്തെ തുടർന്നാണ്.

കോവിഡിനെ തുടർന്ന് തിങ്കളാഴ്ച സംസ്ഥാനത്ത് 726 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,151,909 ആയി ഉയർന്നു. മരണം 43,632 ആയിട്ടുണ്ട്.

അതേസമയം, അർഹരായ 11,138,433 പേർക്ക് (സംസ്ഥാനത്തെ ജനസംഖ്യയിൽ 51.9%) ഇതുവരെ രണ്ടു ഡോസ് വാക്സീൻ നൽകി കഴിഞ്ഞതായി സിഡിസിയുടെ അറിയിപ്പിൽ പറയുന്നു.

വ്യാഴാഴ്ച 16833 പേരെ കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 3688 പേർ ഇന്റൻസീവ് കെയർ യൂണിറ്റിലാണ്. സംസ്ഥാനത്തെ 256 ആശുപത്രികളിൽ ലഭ്യമായ ഐസിയു െബഡുകളിൽ 55.28% ബഡ്ഡുകളിലും കോവിഡ് രോഗികളാണ്.

പി.പി. ചെറിയാൻ 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular