Friday, March 29, 2024
HomeUSAഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ വാക്സീൻ തിരസ്ക്കരിച്ചു; ഒടുവിൽ അമ്മയും കുഞ്ഞും കോവിഡ് ബാധിച്ചു മരിച്ചു

ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ വാക്സീൻ തിരസ്ക്കരിച്ചു; ഒടുവിൽ അമ്മയും കുഞ്ഞും കോവിഡ് ബാധിച്ചു മരിച്ചു

അലബാമ ∙ ഉദരത്തിൽ വളരുന്ന ശിശുവിന് ആപത്തുണ്ടാകുമോ എന്ന ഭയത്താൽ കോവിഡ് വാക്സീൻ സ്വീകരിക്കുന്നത് നീട്ടിവച്ച നഴ്സായ മാതാവും കുഞ്ഞും ഒടുവിൽ കോവിഡ് ബാധിച്ചു മരിച്ചു. ഹേലി റിച്ചാർഡ്സൺ (32)വും ഗർഭസ്ഥ ശിശുവും ആണു കോവിഡിനു കീഴടങ്ങിയത്.

കോവിഡിനെ തുടർന്നു ഹേലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഓഗസ്റ്റ് 18നു കുഞ്ഞും രണ്ടു ദിവസത്തിനു ശേഷം  മാതാവും മരിക്കുകയായിരുന്നു.

ഫ്ലോറിഡാ പെൻസകോള അസൻഷൻ സേക്രഡ് ഹാർട്ട് ആശുപത്രിയിലെ നഴ്സായിരുന്ന ഹേലി. ഇവരും ഭർത്താവും രണ്ടു വയസ്സുള്ള മകളും ഒരുമിച്ചു അലബാമയിലാണ് താമസിച്ചിരുന്നത്. ജൂലൈ ഒടുവിലാണ് ഹേലിക്ക് കോവിഡ് സ്ഥിരീകരിച്ചത്.  വാക്സീൻ സ്വീകരിക്കുന്നതു കൊണ്ട് ഗർഭാവസ്ഥ ശിശുവിന് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ഭയമാണ് ഇവരെ വാക്സീൻ സ്വീകരിക്കുന്നതിൽ നിന്നു വിലക്കിയതെന്നു ഭർത്താവ് റിച്ചാർഡ്സൺ പറഞ്ഞു.

കോവിഡ് വന്നെങ്കിലും വീട്ടിൽ കഴിഞ്ഞിരുന്ന ഇവർക്ക് ഹൃദയമിടിപ്പ് വർധിക്കുകയും അലബാമ മൊബൈൽ യുഎസ്എ ഹെൽത്ത് മെയ്ൻ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നൽകാവുന്നതിൽ വെച്ചേറ്റവും നല്ല ചികിത്സ നൽകിയെങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല. ഈ അനുഭവം ആർക്കും ഉണ്ടാകരുതെന്നും, ഗർഭസ്ഥാവസ്ഥയിലും വാക്സീൻ സ്വീകരിക്കുന്നതിൽ അപാകതയില്ലെന്നും ഭർത്താവ് പറയുന്നു.

പി.പി. ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular