Connect with us
Malayali Express

Malayali Express

വ്യാജ ഹര്‍ത്താല്‍ പ്രചരണം:നാല് പേര്‍ അറസ്റ്റില്‍

KERALA

വ്യാജ ഹര്‍ത്താല്‍ പ്രചരണം:നാല് പേര്‍ അറസ്റ്റില്‍

Published

on

മലപ്പുറം: സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ ഹര്‍ത്താല്‍ പ്രചരണം നടത്തിയ മുഖ്യ സൂത്രധാരന്മാര്‍ അറസ്റ്റില്‍. കൊല്ലം ഉഴുകുന്ന് അമരാലയത്തില്‍ അമര്‍നാഥ് ബൈജു(20), നെല്ലിവിള പുത്തന്‍വീട്ടില്‍ സുധീഷ്(22), നെയ്യാറ്റിന്‍കര ശ്രീലകത്തില്‍ ഗോകുല്‍ ശേഖര്‍(21), നെല്ലിവിള കുന്നുവിളയില്‍ അഖില്‍(23), തിരുവനന്തപുരം കുന്നുപുഴ സ്വദേശി എം.ജെ.സിറില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പുകളിലൂടെയാണ് ഹര്‍ത്താലാണെന്ന സന്ദേശം ആദ്യം പ്രചരിപ്പിക്കപ്പെട്ടത്.

ഇവരെ പെരിന്തല്‍മണ്ണ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഇവര്‍ അഡ്മിന്‍മാരായിട്ടുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കായും അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റിലായവരെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റി. നേരത്തെ തിരൂര്‍ കൂട്ടായിയില്‍ നിന്ന് വോയ്സ് ഓഫ് യൂത്ത് ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന പത്താം ക്ലാസുകാരനെ പോലീസ് പിടിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.

Continue Reading

Latest News