Wednesday, April 24, 2024
HomeIndiaഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​നെ​തി​രാ​യ പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന് ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍

ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​നെ​തി​രാ​യ പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന് ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍

മ​നാ​മ: ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി നീ​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചി​ല​ര്‍ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​വും സ്‌​കൂ​ളി​ന്‍റെ സ​ല്‍​പേ​രി​ന്​ ക​ള​ങ്കം വ​രു​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള​തു​മാ​ണെ​ന്ന് ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍ രാ​ജ്യ​ത്തെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​ക്കും വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ കോ​വി​ഡ്-19 മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കും എ​തി​രാ​ണ്. നി​ല​വി​ലെ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി 2020 ഡി​സം​ബ​റി​ല്‍ അ​വ​സാ​നി​ക്കും​മു​മ്ബ് ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ സ്‌​കൂ​ള്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ല്‍ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി ഒ​രു ടേം ​കൂ​ടി നീ​ട്ടാ​ന്‍ ബ​ഹ്‌​റൈ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. അ​തേ​സ​മ​യം, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ന​ല്‍​കി​യ അ​നു​മ​തി​ക്കെ​തി​രെ ഒ​രു ര​ക്ഷി​താ​വ് കേ​സ് ഫ​യ​ല്‍ ചെ​യ്തു. ഈ ​ഹ​ര​ജി സു​പ്രീം അ​ഡ്മി​നി​സ്ട്രേ​റ്റി​വ് കോ​ട​തി റ​ദ്ദാ​ക്കി.

പ​ക്ഷേ, ഈ ​വി​ധി​ക്കെ​തി​രെ ര​ക്ഷി​താ​വ് സു​പ്രീം സി​വി​ല്‍ അ​പ്പീ​ല്‍ കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി. എ​ന്നാ​ല്‍, കോ​ട​തി മു​ന്‍ വി​ധി ശ​രി​വ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ നി​ന്നു​ള്ള സ​ര്‍​ക്കു​ല​റി​ലൂ​ടെ ഈ ​വി​വ​രം എ​ല്ലാ ര​ക്ഷി​താ​ക്ക​ളെ​യും അ​റി​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി​വി​ധി​യെ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തെ​യും അ​വ​ഗ​ണി​ച്ച്‌ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​നെ​തി​രെ ചി​ല​ര്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന സ്‌​കൂ​ളി​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​ന്​ മു​ന്നോ​ടി​യാ​യി സ്‌​കൂ​ളി​നെ​തി​രെ ദു​രു​ദ്ദേ​ശ്യ​പ​ര​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ര്‍ ര​ക്ഷാ​ക​ര്‍​തൃ​സ​മൂ​ഹ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. സ്‌​കൂ​ള്‍ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ അ​വ​രു​ടെ ഭ​ര​ണ​കാ​ല​യ​ള​വി​ല്‍ ര​ക്ഷി​താ​ക്ക​ളാ​യി​രി​ക്ക​ണം എ​ന്ന നി​ല​പാ​ടാ​ണ് ഭ​ര​ണ​സ​മി​തി​ക്കു​ള്ള​ത്. 2021 സെ​പ്​​റ്റം​ബ​ര്‍ വ​രെ നി​ല​വി​ലെ ചെ​യ​ര്‍​മാ​നും സെ​ക്ര​ട്ട​റി​യും സ്‌​കൂ​ളി​ന്‍റെ ര​ക്ഷി​താ​ക്ക​ളാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മാ​ത്ര​മാ​ണ് അ​വ​ര്‍ ഇ​പ്പോ​ള്‍ ഈ ​സ്ഥാ​ന​ങ്ങ​ളി​ല്‍ തു​ട​രു​ന്ന​ത്. കോ​വി​ഡി​നു​ശേ​ഷം സ്കൂ​ള്‍ പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​യാ​ല്‍ ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും സ്‌​കൂ​ള്‍ ഭ​ര​ണ​സ​മി​തി അ​റിയി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular