Friday, April 19, 2024
HomeKeralaഅജണ്ടയിലില്ലാതെ ചെയര്‍പേഴ്​സന്‍റെ ഭര്‍ത്താവിന്​ കടമുറി: തീ​രു​മാ​നം റദ്ദാക്കി

അജണ്ടയിലില്ലാതെ ചെയര്‍പേഴ്​സന്‍റെ ഭര്‍ത്താവിന്​ കടമുറി: തീ​രു​മാ​നം റദ്ദാക്കി

ചി​റ്റൂ​ര്‍: ചി​റ്റൂ​ര്‍ -ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ന്‍റെ ഭ​ര്‍​ത്താ​വി​ന് ന​ഗ​ര​സ​ഭ​യു​ടെ ഷോ​പ്പി​ങ്​ കോം​പ്ല​ക്സി​ല്‍ ക​ട​മു​റി ന​ല്‍​കാ​ന്‍ അ​ജ​ണ്ട​യി​ല്ലാ​തെ മി​നി​റ്റ്സി​ല്‍ എ​ഴു​തി​ച്ചേ​ര്‍​ത്ത കൗ​ണ്‍​സി​ല്‍ തീ​രു​മാ​നം ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന ഓ​ണ്‍​ലൈ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ റ​ദ്ദാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​യ വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം. ​ശി​വ​കു​മാ​റാ​ണ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. 5000 രൂ​പ അ​ഡ്വാ​ന്‍​സും 1000 രൂ​പ പ്ര​തി​മാ​സ വാ​ട​ക​യും നി​ശ്ച​യി​ച്ചാ​ണ് ക​ട​മു​റി ന​ല്‍​കി​യ​ത്. ചെ​യ​ര്‍​പേ​ഴ്സ​ന്‍ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ യോ​ഗം പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ച്ചു.

ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ന് മു​ന്നി​ല്‍ ക​റു​ത്ത തു​ണി​കൊ​ണ്ട് വാ​യ മൂ​ടി​ക്കെ​ട്ടി ധ​ര്‍​ണ ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​സി. പ്രീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.

​മ​ധു ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ആ​ര്‍. ബാ​ബു, അ​നി​ത കു​ട്ട​പ്പ​ന്‍, ആ​ര്‍. കി​ഷോ​ര്‍​കു​മാ​ര്‍, ബി. ​പ്രി​യ, എം.​ജി. ജ​യ​ന്തി, വി. ​ഉ​ഷ, സ​ബി​ത മോ​ള്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular