Connect with us
Malayali Express

Malayali Express

പെരുമാറ്റവും യൂണിഫോം ധരിക്കാത്തതതും ഗുരുതര വീഴ്ച: നെയ്യാര്‍ ഡാം എഎസ്ഐ ഗോപകുമാറിന് സസ്പെന്‍ഷന്‍

KERALA

പെരുമാറ്റവും യൂണിഫോം ധരിക്കാത്തതതും ഗുരുതര വീഴ്ച: നെയ്യാര്‍ ഡാം എഎസ്ഐ ഗോപകുമാറിന് സസ്പെന്‍ഷന്‍

Published

on

നെയ്യാര്‍ ഡാം സ്റ്റേഷനില്‍ പരാതിക്കാരോട് മോശമായി പെരുമാറിയ എഎസ്ഐ ഗോപകുമാറിനെ സസ്പെന്‍ഡ് ചെയ്തു.ഗോപകുമാറിന്റെ പെരുമാറ്റവും യൂണിഫോം ധരിക്കാത്തതും ഗുരുതര വീഴ്ചയാണെന്നും ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍ ഡിജിപിക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് നിറദേശം നല്‍കിയിട്ടുണ്ട്. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ പിതാവിനോടും മകളോടും മോശമായി പെരുമാറുകയും ഇറക്കിവിടുകയും ചെയ്യുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

തുടര്‍ന്ന് സംഭവത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടിരുന്നു. ഗുരുതര വീഴ്ച ഉദ്യാഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. സംഭവത്തില്‍ പോലീസിനു ഗുരുതര വീഴ്ച ഉണ്ടായി എന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ സ്ഥലം മാറ്റിയിരുന്നു.

Continue Reading

Latest News