INDIA
മിഗ് 29കെ വിമാനം തകര്‍ന്നുവീണ് കാണാതായ പൈലറ്റിനായി തിരച്ചില്‍ ഊര്‍ജ്ജിതം

മിഗ് വിമാനം കടലില്‍ വീണ് കാണായായ വ്യോമസേനാ പൈലറ്റിനായി തിരച്ചില്‍ ശക്തമാക്കി. ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 29കെ ജെറ്റ് വിമാനം വ്യാഴാഴ്ചയാണ് കടലില്‍ വീണത്. രണ്ട് ദിവസം പിന്നിടുമ്പോഴും തിരച്ചിലിലിന് പുരോഗതിയില്ല. റഷ്യന്‍ നിര്‍മ്മിത ഇരട്ട സീറ്റ് പരിശീലന വിമാനമാണ് മിഗ് 29കെ.
ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനാണ് വിമാനം കടലില്‍ പതിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിനെ ഉടന്‍ തന്നെ രക്ഷിക്കാനായി. എന്നാല്‍ നിഷികാന്ത് സിംഗ് എന്ന രണ്ടാമത്തെ പൈലറ്റിനായി തിരച്ചില്‍ തുടരുന്നു.
കൂടുതല്‍ യുദ്ധകപ്പലുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും എത്തിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മിഗ് 29കെ ഉള്‍പ്പെട്ട നാലാമത്തെ അപകടമാണ് വ്യാഴാഴ്ച നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകട കാരണം വ്യക്തമല്ല. മിഗ് 29കെ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിമാനങ്ങള്‍ക്ക് എഞ്ചിന് തകരാറും എയര്‍ഫ്രെയിം പ്രശ്നങ്ങളും ഫൈ്ള ബൈ വയര്‍ സിസ്റ്റത്തിലെ തകരാറുകളും 2016ല്‍ തന്നെ കണ്ടെത്തിയിരുന്നു.
2013ലാണ് മിഗ് 29കെ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. റഷ്യയില്‍ നിന്ന് 45 മിഗ് 29കെ വിമാനങ്ങള്‍ ഇന്ത്യ വാങ്ങിയിട്ടുണ്ട്.
-
KERALA1 hour ago
ഉന്നത വിദ്യാഭ്യാസ മേഖലയുടെ പരിഷ്കരണത്തിലൂടെ വൈജ്ഞാനിക സമ്പദ്ഘടന യാഥാര്‍ത്ഥ്യമാക്കും : മുഖ്യമന്ത്രി
-
INDIA2 hours ago
ഇന്ത്യയ്ക്ക് നാലു തലസ്ഥാനങ്ങള്‍ വേണമെന്ന അവകാശവാദവുമായി മമത ബാനര്‍ജി
-
KERALA2 hours ago
മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങുന്നതിനിടെ ആള്‍കൂട്ടത്തിന്റെ അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു
-
INDIA2 hours ago
തമിഴ് ജനതയോടും സംസ്കാരത്തോടും പ്രധാനമന്ത്രിക്ക് ബഹുമാനമില്ല: രാഹുല്‍ ഗാന്ധി
-
KERALA2 hours ago
ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയത് : കെ. മുരളീധരന്
-
INDIA5 hours ago
കോവിഡ് വാക്സിന് നല്കിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ്
-
INDIA5 hours ago
ഇന്ത്യയില്‍ ഇന്ധന വീണ്ടും കൂട്ടി
-
KERALA6 hours ago
ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസ് : പ്രതികള്‍ മുള്ളന്‍പന്നിയെയും കൊന്ന് കറിവെച്ചെന്ന് വനം വകുപ്പ്