Connect with us
Malayali Express

Malayali Express

അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് വാക്സിന്‍ പരീക്ഷണം വിലയിരുത്തി പ്രധാനമന്ത്രി

INDIA

അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് വാക്സിന്‍ പരീക്ഷണം വിലയിരുത്തി പ്രധാനമന്ത്രി

Published

on

കോവിഡ് വാക്സിന്‍ പരീക്ഷണത്തിന്റെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. വാക്സിന്‍ പരീക്ഷണം നടക്കുന്ന അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. അഹമ്മദാബാദിലെ സൈഡസ് കാഡിലയുടെ നിര്‍മ്മാണ യൂണിറ്റിലാണ് പ്രധാനമന്ത്രി ആദ്യം സന്ദര്‍ശനം നടത്തിയത്. കമ്പനിയുടെ ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി ശാസ്ത്രജ്ഞരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

വാക്സിന്‍ പരീക്ഷണം നടത്തുന്ന സംഘത്തിന്റെ ഉദ്യമങ്ങളെ അഭിനന്ദിക്കുന്നതായി സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഈ യാത്രയില്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പമാണ് കേന്ദ്രസര്‍ക്കാരെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 2021 മാര്‍ച്ചോടെ വാക്സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സൈഡസ് കാഡില ചെയര്‍മാന്‍ പങ്കജ് പട്ടേല്‍ കഴിഞ്ഞയിടെ പ്രസ്താവിച്ചിരുന്നു. ഒരു വര്‍ഷം നൂറ് മില്യണ്‍ വാക്സിന്‍ നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദില്‍ എത്തിയ പ്രധാനമന്ത്രി ഒരു മണിക്കൂറോളം പ്ലാന്‍്റില്‍ ചെലവഴിച്ചു. തുടര്‍ന്ന് 11.40ന് ഹൈദരാബാദിലേക്ക് പോയി. ഹൈദരാബാദിലെ ഹക്കീംപേട്ട് എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ ഇറങ്ങിയ പ്രധാനമന്ത്രി. അവിടെ നിന്ന് ഭാരത് ബയോടെക്കിന്‍െ്റ മരുന്ന് നിര്‍മ്മാണ പ്ലാന്‍്റിലേക്ക് പോയി. ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്ന കോവാക്സിന്‍െ്റ പരീക്ഷണ പുരോഗതി അദ്ദേഹം ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. ഭാരത് ബയോടെക്ക് ചെയര്‍മാന്‍ കൃഷ്ണ എല്ല അടക്കമുള്ളവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
തുടര്‍ന്ന് പ്രധാനമന്ത്രി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു. കോവിഡീല്‍ഡ് എന്ന വാക്സിനാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. സൈറസ് പൂനാവാല, മകനും സി.ഇ.ഒയുമായ ആദാര്‍ പുനാവാല എന്നിവരുള്‍പ്പെടെയുള്ളവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.

Continue Reading

Latest News