Connect with us
Malayali Express

Malayali Express

സോളാര്‍ കേസില്‍ സത്യം പുറത്തുവരും, പ്രതികാരം അജണ്ടയിലില്ല : ഉമ്മന്‍ചാണ്ടി

KERALA

സോളാര്‍ കേസില്‍ സത്യം പുറത്തുവരും, പ്രതികാരം അജണ്ടയിലില്ല : ഉമ്മന്‍ചാണ്ടി

Published

on

ആലപ്പുഴ: സോളാര്‍ കേസില്‍ സത്യം പുറത്തുവരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഞാന്‍ ദൈവവിശ്വാസിയാണ്. സത്യം എന്നെങ്കിലും പുറത്തുവരുമെന്ന വിശ്വാസമുണ്ട്. ആരോപണം വന്നപ്പോള്‍ അത്യധികം ദുഃഖിക്കുകയോ സത്യാവസ്ഥ പുറത്തുവരുമ്പോള്‍ അത്യധികം സന്തോഷിക്കുകയോ ചെയ്യുന്നില്ല. ആരോപണം വന്നപ്പോള്‍ അറിയാമായിരുന്നു സത്യം എന്നെങ്കിലും പുറത്തുവരുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളാര്‍ കേസിലെ മുഖ്യപ്രതി കെ.ബി ഗണേഷുകമാര്‍ ആണെന്നും ഉമ്മന്‍ ചാണ്ടിയുടെ പേര് സരിതയുടെ കത്തില്‍ ഉള്‍പ്പെടുത്തിയത് ഗണേഷ് പറഞ്ഞിട്ടാണെന്നും ഗണേഷിന്റെ ബന്ധുവും വിശ്വസ്തനുമായിരുന്ന ശരണ്യ മനോജ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
കെ.ബി ഗണേഷ്‌കുമാറിന്റെ ഭാഗത്തുനിന്ന് ഗൂഢാലോചന ഉണ്ടായോ എന്ന ചോദ്യത്തിന് അതിലേക്കൊന്നും കടക്കുന്നില്ല. അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയില്ല. ആരുടെയും പേര് പറയാനില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പ്രതികരം എന്റെ അജണ്ടയിലില്ല. പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുമ്ബോള്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകും. അതൊക്കെ സഹിക്കുക. പ്രതികാരം ചെയ്യാനില്ല.

സത്യാവസ്ഥ പുറത്തുവരാന്‍ ഞാനായിട്ട് ഒരു അന്വേഷണവും ആവശ്യപ്പെടുന്നില്ല. സോളാര്‍ ഇടപാടില്‍ ആകെയുണ്ടായ ചെലവ് കമ്മീഷനെ വച്ചതാണ്. അല്ലാതെ സര്‍ക്കാരിന് ഒരു പൈസ പോലും ചെലവ് വന്നിട്ടില്ല. ഇനിയും അന്വേഷിച്ച്‌ പണം കളിയേണ്ട കാര്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Continue Reading

Latest News