Connect with us
Malayali Express

Malayali Express

വീട് നിര്‍മ്മാണത്തിന് കല്ലുമായെത്തിയ മിനി ലോറി കിണറ്റില്‍ വീണു; മൂന്ന് പേര്‍ക്ക് പരിക്ക്

KERALA

വീട് നിര്‍മ്മാണത്തിന് കല്ലുമായെത്തിയ മിനി ലോറി കിണറ്റില്‍ വീണു; മൂന്ന് പേര്‍ക്ക് പരിക്ക്

Published

on

കോഴിക്കോട്: മിനിലോറി കിണറ്റില്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. കോഴിക്കോട് ചേന്നമംഗല്ലൂര്‍ പുല്‍പ്പറമ്പിലാണ് സംഭവം. വീട് നിര്‍മ്മാണത്തിനായി കല്ലു കൊണ്ട് വന്ന മിനി ലോറിയാണ് കിണറ്റില്‍ വീണത്. കുത്തനെയുള്ള കയറ്റം കയറുമ്ബോള്‍ ലോറി പുറകോട്ട് ഇറങ്ങി 30 അടി താഴ്ച്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. വാഹനത്തിന്റെ നിയന്ത്രണം വിട്ടതോടെ ഡ്രൈവര്‍ ഒഴികെയുള്ള മറ്റ് രണ്ടു പേര്‍ ലോറിയില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ഇവര്‍ക്ക് ചെറിയ രീതിയില്‍ പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഡ്രൈവറിന്റെ കാല്‍ വാഹനത്തില്‍ കുടുങ്ങുകയും അസ്ഥിയ്ക്ക് പൊട്ടലേല്‍ക്കുകയും ചെയ്തു.

Continue Reading

Latest News