EUROPE
ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സിന്: മെര്‍ക്കലിന് ആശങ്ക

ജോസ് കുമ്പിളുവേലിൽ
ബര്‍ലിന്‍∙ കോവിഡ് വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് ദരിദ്ര രാജ്യങ്ങള്‍ക്ക് ആനുപാതികമായ അളവില്‍ ഇവയുടെ ഡോസ് ലഭ്യമാകുമോ എന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.
ജി20 ഉച്ചകോടിയില്‍ സംസാരിക്കവേയാണ് മെര്‍ക്കല്‍ തന്റെ ആശങ്ക പങ്കുവച്ചത്. വാക്സിന് വിതരണം നീതിപൂര്‍വകമാക്കാനുള്ള നടപടികള്‍ ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രത്തലവന്മാര് ഉറപ്പു നല്‍കിയിട്ടുണ്ട്.
നേരത്തെ ലോകാരോഗ്യ സംഘടനാ മേധാവി ഡോ. ടെഡ്രോസ് അഥാനോം ഗബ്രേസിയൂസും സമാനമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ജര്‍മനി ഡിസംബറില്‍ വാക്സിനേഷന് തുടങ്ങിയേക്കും. കോവിഡിനെതിരായ വാക്സിനേഷന് ജര്‍മനി ഡിസംബറില്‍ തന്നെ തുടക്കം കുറിച്ചേക്കുമെന്ന് സൂചന. ആരോഗ്യ വകുപ്പ് മന്ത്രി യെന്‍സ് സ്പാന്‍ തന്നെയാണ് ഇതെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ പകുതിയോടെ ഇമ്യുണൈസേഷന്‍ സെന്ററുകള്‍ സജ്ജീകരിക്കാന്‍ 16 സ്റ്റേറ്റുകള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
വാക്സിന് വന്നാല്‍ സെന്റര്‍ ഇല്ലാത്തതു കാരണം വൈകാന്‍ ഇടയാകരുത്. സെന്റര്‍ തുടങ്ങി അല്‍പ്പകാലം വെറുതേ കിടക്കേണ്ടി വന്നാലും ലൈസന്‍സുള്ള വാക്സിന് ഒരു ദിവസം പോലും വിതരണം വൈകാന്‍ പാടില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
യൂറോപ്യന്‍ കമ്മിഷന് മുഖേന 300 മില്യന്‍ വാക്സിന് ഡോസ് ജര്‍മനി ഉറപ്പാക്കിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
-
KERALA8 hours ago
മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി; നികുതി കുറയ്ക്കാന്‍ സാധ്യത
-
KERALA8 hours ago
അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രസ്ഥാനം പങ്കിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി; രമേശ് ചെന്നിത്തല
-
INDIA8 hours ago
കര്‍ഷക സമരം 2024 മെയ് വരെ തുടര്‍ന്നു കൊണ്ടുപോകാന്‍ സംഘടനകള്‍ തയ്യാര്‍; രാകേഷ് ടിക്കായത്ത്
-
KERALA8 hours ago
കേരളത്തിലെ ആദ്യ പാരാ സെയ്ലിങ് കോവളത്ത്; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരളത്തെ അഡ്വഞ്ചര്‍ ടൂറിസം ഹബ്ബാക്കി മാറ്റാന്‍
-
INDIA8 hours ago
പ്രധാനമന്ത്രിയെ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ബ്രിട്ടന്; ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശിച്ചേക്കും
-
INDIA8 hours ago
എല്ലാവരുടെയും സ്വകാര്യത ഉറപ്പാക്കും: ‘ഉറപ്പ്’ നല്കി വാട്സാപ്പിന്റെ സ്റ്റാറ്റസ്!
-
KERALA9 hours ago
ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറ്
-
INDIA18 hours ago
ലോകത്ത് 9.49 കോടി കൊവിഡ് ബാധിതര്‍ : 2,030,924 മരണം