EUROPE
പത്തുവയസുകാരി മലയാളി ബാലിക യുകെയിൽ മരിച്ചു

ടോമി വട്ടവനാൽ
ലണ്ടൻ∙ കുടുംബാംഗങ്ങളെയും കൂട്ടുകാരെയും കണ്ണീരിലാഴ്ത്തി കുഞ്ഞ് ഇസബെൽ യാത്രയായി. മാഞ്ചസ്റ്ററിലെ ഹീൽഡ്ഗ്രീനിൽ താമസിക്കുന്ന കോട്ടയം നീണ്ടൂർ കല്ലടാന്തിയിൽ ഷാജിയുടെയും പ്രീനിയുടെയും മകൾ ഇസബെൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് സ്വർഗീയനാഥന്റെ സന്നിധിയിലേക്ക് യാത്രയായത്. പത്തുവയസുകാരിയായ ഇസബെൽ ഏറെനാളായി സുഖമില്ലാതെ ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട് നടത്തും. മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷൻ ഇടവകാംഗമാണ് ഷാജിയും കുടുംബവും. റയാൻ, റൂബെൻ, റിയോൺ, ജോൺ പോൾ എന്നിവർ സഹോദരങ്ങളാണ്.
സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ. രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ. സജി മലയിൽ പുത്തൻപുരയിൽ ഇസബെല്ലിന് അന്ത്യകൂദാശ ഉൾപ്പെടെയുള്ള എല്ലാ പ്രാർഥനാ ശുശ്രൂഷകളും മരണത്തിന് മുമ്പ് നൽകി.
ഇസബെൽ മോളുടെ വേർപാടിൽ യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ജാക്സൺ തോമസ്, എംഎംസിഎ പ്രസിഡന്റ് ബിജു പി. മാണി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
-
KERALA8 hours ago
മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി; നികുതി കുറയ്ക്കാന്‍ സാധ്യത
-
KERALA8 hours ago
അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രസ്ഥാനം പങ്കിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി; രമേശ് ചെന്നിത്തല
-
INDIA8 hours ago
കര്‍ഷക സമരം 2024 മെയ് വരെ തുടര്‍ന്നു കൊണ്ടുപോകാന്‍ സംഘടനകള്‍ തയ്യാര്‍; രാകേഷ് ടിക്കായത്ത്
-
KERALA8 hours ago
കേരളത്തിലെ ആദ്യ പാരാ സെയ്ലിങ് കോവളത്ത്; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരളത്തെ അഡ്വഞ്ചര്‍ ടൂറിസം ഹബ്ബാക്കി മാറ്റാന്‍
-
INDIA8 hours ago
പ്രധാനമന്ത്രിയെ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ബ്രിട്ടന്; ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശിച്ചേക്കും
-
INDIA8 hours ago
എല്ലാവരുടെയും സ്വകാര്യത ഉറപ്പാക്കും: ‘ഉറപ്പ്’ നല്കി വാട്സാപ്പിന്റെ സ്റ്റാറ്റസ്!
-
KERALA9 hours ago
ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറ്
-
INDIA18 hours ago
ലോകത്ത് 9.49 കോടി കൊവിഡ് ബാധിതര്‍ : 2,030,924 മരണം