Connect with us
Malayali Express

Malayali Express

പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍മക്കളെ അമ്മ കഴുത്തറുത്ത് കൊന്നു

INDIA

പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍മക്കളെ അമ്മ കഴുത്തറുത്ത് കൊന്നു

Published

on

ഹരിയാന: പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ അമ്മ. ഹരിയാനയിലെ നുഹ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒന്നിനും ഏഴിനും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളെയാണ് അമ്മ കൊലപ്പെടുത്തിയത്.

ഗുരുതരമായി പരിക്കേറ്റ നിലയിലാണ് അമ്മയെ പൊലീസ് പിടികൂടിയത്. ഇവര്‍ നിലവില്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടികളുടെ പിതാവിന്റെ പരാതിയില്‍ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു.

നൂഹ് ജില്ലയിലെ പിപ്റോളി ഗ്രാമവാസികളാണ് കുടുംബം. നാല് പെണ്‍കുട്ടികളേയും കഴുത്ത് അറുത്ത് കൊന്ന ശേഷം സ്വന്തം കഴുത്ത് അറുത്ത് അമ്മയും മരിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. സ്വന്തം കുട്ടികളെ ക്രൂരമായി കൊല്ലാന്‍ ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Continue Reading

Latest News