Connect with us
Malayali Express

Malayali Express

വൈദ്യുതി കമ്പിയില്‍ തട്ടി സ്വകാര്യ ബസിന് തീപിടിച്ചു : 6 മരണം

INDIA

വൈദ്യുതി കമ്പിയില്‍ തട്ടി സ്വകാര്യ ബസിന് തീപിടിച്ചു : 6 മരണം

Published

on

ജയ്പുര്‍: രാജസ്ഥാനില്‍ വൈദ്യുതി കമ്പിയില്‍ തട്ടി സ്വകാര്യ ബസിന് തീപിടിച്ച്‌ 6 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഡല്‍ഹിയില്‍നിന്നും ജയ്പുരിലേക്കുള്ള യാത്രക്കിടെയാണ് വാഹനത്തിന് തീപിടിച്ചത്. ഡല്‍ഹി -ജയ്പൂര്‍ ഹൈവെയില്‍ വെള്ളിയാഴ്ച്ചയാണ് അപകടം നടന്നത്.

ലബാനയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്നു ജയ്പുര്‍-ഡല്‍ഹി ദേശീയപാത അടച്ചിരുന്നു. ഇതേത്തുടര്‍ന്ന് മറ്റൊരു വഴിയിലൂടെ യാത്ര തുടരാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നതിനിടെ ബസ് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിക്കുകയായിരുന്നു

Continue Reading

Latest News