Connect with us
Malayali Express

Malayali Express

സൗദിയിലേക്കുള്ള വിമാന സര്‍വീസ് താമസിയാതെ പുനരാരംഭിക്കും : ഇന്ത്യന്‍ അംബാസിഡര്‍

GULF

സൗദിയിലേക്കുള്ള വിമാന സര്‍വീസ് താമസിയാതെ പുനരാരംഭിക്കും : ഇന്ത്യന്‍ അംബാസിഡര്‍

Published

on

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന സര്‍വീസ് താമസിയാതെ പുനരാരംഭിക്കുമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച ഭരണഘടനാദിന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യക്കും സൗദി അറേബ്യക്കും ഇടയില്‍ എയര്‍ ബബിള്‍ കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച നടന്നത് . ഡിസംബര്‍ ആദ്യവാരത്തില്‍ ഇന്ത്യയിലെ ഏതാനും എയര്‍പോര്‍ട്ടുകളിലേക്കും തിരിച്ചും വിമാനസര്‍വീസ് ആരംഭിക്കാനുതകുന്ന വിധത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളുമായി സൗദിഅറേബ്യ എയര്‍ ബബിള്‍ കരാറില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് 22 രാജ്യങ്ങളിലേക്ക് എയര്‍ ബബിള്‍ കരാര്‍പ്രകാരം വിമാനസര്‍വീസ് നടക്കുന്നുമുണ്ട്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News