Connect with us
Malayali Express

Malayali Express

സ​ഫാ​രി പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി ശൈ​ഖ് സു​ല്‍​ത്താ​ന്‍ പ​രി​ശോ​ധി​ച്ചു

GULF

സ​ഫാ​രി പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി ശൈ​ഖ് സു​ല്‍​ത്താ​ന്‍ പ​രി​ശോ​ധി​ച്ചു

Published

on

ഷാ​ര്‍​ജ: ഇ​രു​ണ്ട ഭൂ​ഖ​ണ്ഡ​മെ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ഫ്രി​ക്ക​യി​ലെ കൊ​ടും​കാ​ടി​െന്‍റ മ​നോ​ഹാ​രി​ത ഒ​ട്ടും വൈ​കാ​തെ ഷാ​ര്‍​ജ​യു​ടെ ഉ​പ​ന​ഗ​ര​മാ​യ അ​ല്‍ ദൈ​ദി​ലെ അ​ല്‍ ബ​ര്‍​ദി മേ​ഖ​ല​യി​ല്‍ ആ​സ്വ​ദി​ക്കാം. 14 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ല്‍ ഒ​രു​ങ്ങു​ന്ന കാ​ട്ടി​ല്‍ ഇ​തി​ന​കം​ത​ന്നെ മൃ​ഗ​ങ്ങ​ള്‍ പൊ​റു​തി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​ഫ്രി​ക്ക​ന്‍ പ്ര​കൃ​തി​യും നി​ര്‍​മാ​ണ രീ​തി​ക​ളും തെ​ല്ലും പാ​ഴാ​ക്കാ​തെ​യാ​ണ് സ​ഫാ​രി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്.

ഷാ​ര്‍​ജ സ​ഫാ​രി പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച്‌ സു​പ്രീം കൗ​ണ്‍​സി​ല്‍ അം​ഗ​വും ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഡോ.​ശൈ​ഖ് സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി പ​രി​ശോ​ധ​ന ന​ട​ത്തി. സ​ന്ദ​ര്‍​ശ​ക​രു​ടെ​യും വി​ശി​ഷ്​​ടാ​തി​ഥി​ക​ളു​ടെ​യും പ്ര​വേ​ശ​ന​ത്തി​നും സ്വീ​ക​ര​ണ​ത്തി​നു​മു​ള്ള പ്ര​ധാ​ന കെ​ട്ടി​ടം പ​രി​ശോ​ധി​ച്ചാ​ണ് ശൈ​ഖ് സു​ല്‍​ത്താ​ന്‍ സ​ഫാ​രി സൈ​റ്റി​ലെ സ​ന്ദ​ര്‍​ശ​നം ആ​രം​ഭി​ച്ച​ത്. പ​രി​സ്ഥി​തി, സം​ര​ക്ഷി​ത പ്ര​ദേ​ശ അ​തോ​റി​റ്റി, ഇ.​പി.​എ.​എ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ഹ​ന സെ​യ്ഫ് അ​ല്‍ സു​വൈ​ദി പ​ദ്ധ​തി​യെ​ക്കു​റി​ച്ച്‌ വി​ശ​ദീ​ക​രി​ച്ചു.

15 ജി​റാ​ഫു​ക​ളെ സ​ഫാ​രി​യു​മാ​യി ഇ​ണ​ങ്ങി​ച്ചേ​രു​ന്ന​തി​നാ​യി പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. മു​ത​ല​ക​ള്‍​ക്കാ​യി നീ​ക്കി​െ​വ​ച്ചി​രി​ക്കു​ന്ന ഭാ​ഗ​ത്ത് ഒ​രു​കൂ​ട്ടം ത​ടാ​ക​ങ്ങ​ളും ചു​റ്റു​മു​ള്ള കെ​ട്ടി​ട​ങ്ങ​ളും ഉ​ള്‍​ക്കൊ​ള്ളു​ന്നു. ഇ​വി​ടെ മു​ത​ല​ക​ളെ കാ​ണാ​നും ആ​സ്വാ​ദ്യ​ക​ര​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കാ​നും സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന നൂ​ത​ന സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്നു. സിം​ഹ​ങ്ങ​ള്‍​ക്കാ​യു​ള്ള ഭാ​ഗ​ത്തെ നി​ര്‍​മാ​ണം 90 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യി. ആ​ന​ക​ള്‍​ക്കാ​യു​ള്ള ഭാ​ഗ​വും കാ​ണ്ടാ​മൃ​ഗ​ങ്ങ​ള്‍​ക്കു​ള്ള ഭാ​ഗ​വും റെ​ക്കോ​ഡ്​ വേ​ഗ​ത്തി​ലാ​ണ്​ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. വി​വി​ധ ആ​ഫ്രി​ക്ക​ന്‍ പ​രി​സ്ഥി​തി​ക​ളി​ല്‍ നി​ന്നു​ള്ള വ്യ​ത്യ​സ്ത മൃ​ഗ​ങ്ങ​ള്‍, വ​ലി​യ പ്ര​കൃ​തി​ദ​ത്ത ത​ടാ​കം, സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി ഉ​ല്ലാ​സ​മൊ​രു​ക്കാ​നു​ള്ള സ്ഥ​ലം തു​ട​ങ്ങി​യ​വ​യും ഷാ​ര്‍​ജ സ​ഫാ​രി​യി​ല്‍ ഉ​ള്‍​പ്പെ​ടു​മെ​ന്ന് ഹ​ന അ​ല്‍ സു​വൈ​ദി സൂ​ചി​പ്പി​ച്ചു.

ആ​ഫ്രി​ക്ക​ക്ക് പു​റ​ത്തു​ള്ള, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ഫാ​രി പ​ദ്ധ​തി​ക്ക് 14 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ണ്ട്. ഷാ​ര്‍​ജ സ​ഫാ​രി​യി​ല്‍ അ​മ്ബ​തി​നാ​യി​ര​ത്തോ​ളം മൃ​ഗ​ങ്ങ​ള്‍​ക്ക് വീ​ടു​ണ്ട്. മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ​രി​സ്ഥി​തി ടൂ​റി​സം കേ​ന്ദ്ര​മാ​യി​രി​ക്കും ഇ​തെ​ന്ന് ഷാ​ര്‍​ജ പൊ​തു​മ​രാ​മ​ത്ത് ഡ​യ​റ​ക്ട​റേ​റ്റ് ചെ​യ​ര്‍​മാ​ന്‍ അ​ലി ബി​ന്‍ ഷ​ഹീ​ന്‍ അ​ല്‍ സു​വൈ​ദി പ​റ​ഞ്ഞു. ഭ​വ​ന നി​ര്‍​മാ​ണ ഡ​യ​റ​ക്ട​റേ​റ്റ് ചെ​യ​ര്‍​മാ​ന്‍ ഖ​ലീ​ഫ മു​സ​ബ്ബ അ​ല്‍ തു​നൈ​ജി, പ്രോ​ട്ടോ​കോ​ള്‍, ഹോ​സ്പി​റ്റാ​ലി​റ്റി വ​കു​പ്പ് ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് ഉ​ബൈ​ദ് അ​ല്‍ സാ​ബി എ​ന്നി​വ​രും അ​ല്‍ ദൈ​ദ് ന​ഗ​ര​ത്തി​ലെ ശ്ര​ദ്ധേ​യ വ്യ​ക്തി​ത്വ​ങ്ങ​ളും ഭ​ര​ണാ​ധി​കാ​രി​യെ അ​നു​ഗ​മി​ച്ചു.

Continue Reading

Latest News