Connect with us
Malayali Express

Malayali Express

സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സ് പ്ര​തി​കളുടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് എ​ന്‍​ഐഎ

KERALA

സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സ് പ്ര​തി​കളുടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് എ​ന്‍​ഐഎ

Published

on

കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ള്‍​ക്കു തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടോ​​​യെ​​​ന്ന അ​​​ന്വേ​​​ഷണത്തിനി​​​ടെ പ​​​ത്തു പ്ര​​​തി​​​ക​​​ള്‍​ക്കു വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച ജാ​​​മ്യം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ന്‍​ഐ​​​എ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

8ാം പ്രതി സെയ്ത് അലവി, 9ാം പ്രതി പി. ടി. അബ്ദു, 11ാം പ്രതി മുഹമ്മദ് അലി ഇബ്രാഹിം, 14ാം പ്രതി മുഹമ്മദ് ഷഫീഖ്, 16ാം പ്രതി മുഹമ്മദ് അന്‍വര്‍, 19ാം പ്രതി അംജദ് അലി, 21ാം പ്രതി സി.വി. ജിഫ്സല്‍, 22ാം പ്രതി പി.അബൂബക്കര്‍, 23ാം പ്രതി മുഹമ്മദ് അബ്ദുല്‍ ഷമീം, 24ാം പ്രതി പി.എം. അബ്ദുല്‍ ഹമീദ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടത്.

സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി നേ​​​രി​​​ട്ടു ബ​​​ന്ധം ഇ​​​ല്ലെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് പ്ര​​​തി​​​ക​​​ള്‍​ക്ക് ജാ​​​മ്യം ന​​​ല്‍​കി​​​യ​​​ത്. തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ല്‍ ഇ​​​വ​​​ര്‍​ക്കു പ​​​ങ്കു​​​ണ്ടോ​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് എ​​​ന്‍​ഐ​​​എ​​​യ്ക്കു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഡീ. സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ എ​​​സ്.​​​വി. രാ​​​ജു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ബോ​​​ധി​​​പ്പി​​​ച്ചു. കഴിഞ്ഞ മാസം 15നാണ് പ്രത്യേക കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Continue Reading

Latest News