Connect with us
Malayali Express

Malayali Express

കോവിഡ് വാക്സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മോദി ഇന്ന് നേരിട്ട് എത്തി വിലയിരുത്തും

INDIA

കോവിഡ് വാക്സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മോദി ഇന്ന് നേരിട്ട് എത്തി വിലയിരുത്തും

Published

on

ഡല്‍ഹി : കോവിഡ് വാക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേരിട്ട് എത്തി വിലയിരുത്തും. വാക്സിന്‍ അവലോകന യോഗത്തിനായി പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദിലെ സൈഡസ് ബയോടെക്, ഹൈദരാബാദിലെ ഭാരത് ബയോടെക് ലാബ് എന്നിവിടങ്ങളില്‍ ആണ് പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തുക.

ജനുവരിയോടെ ഇന്ത്യയില്‍ നൂറ് മില്യണ്‍ കൊവിഷീല്‍ഡ് (കൊവിഡ് വാക്‌സിന്‍) ലഭ്യമാകുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല അറിയിച്ചത്. എന്നാല്‍ വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Continue Reading

Latest News