Connect with us
Malayali Express

Malayali Express

ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ വീണ്ടും ‘ഖ്യാതി’ നേടി

SPORTS

ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ വീണ്ടും ‘ഖ്യാതി’ നേടി

Published

on

സിഡ്നി: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങുന്ന ഇന്ത്യന്‍ സ്പിന്നറെന്ന ‘ഖ്യാതി’ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹാലിന്. ഓസ്ട്രേലിയയ്ക്കെതിരേ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ചാഹാല്‍ 10 ഓവറില്‍ 89 റണ്ണാണു വിട്ടുകൊടുത്തത്.

മാര്‍നസ് സ്റ്റോനിസിന്റെ ഗോള്‍ഡന്‍ ഡെക്കാക്കിയാണു ചാഹാല്‍ ബൗളിങ് തുടങ്ങിയത്. പക്ഷേ ഗ്ലെന്‍ മാക്സ്വെല്‍ (19 പന്തില്‍ 45) കൂടുതല്‍ ആക്രമിച്ചത് ചാഹാലിനെയാണ്. ചാഹാല്‍ തന്റെ തന്നെ ‘റെക്കോഡാണ്’ തിരുത്തിയത്. 2019 ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ചാഹാല്‍ 88 റണ്‍ വഴങ്ങിയിരുന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ വിട്ടുകൊടുക്കുന്ന ഇന്ത്യക്കാരന്‍ ഭുവനേശ്വര്‍ കുമാറാണ്്. 2015 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ഏകദിനത്തില്‍ ഭുവി 106 റണ്‍ വിട്ടുകൊടുത്തു.

ലെഗ് സ്പിന്നര്‍ പീയുഷ് ചൗള 2008 ല്‍ പാകിസ്താനെതിരേ മിര്‍പുര്‍ ഏകദിനത്തില്‍ 85 റണ്ണാണു വിട്ടുകൊടുത്തത്. ന്യൂസിലന്‍ഡിനെതിരേ ഈ വര്‍ഷം നടന്ന ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ കുല്‍ദീപ് യാദവ് 84 റണ്ണും വഴങ്ങി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങിയതിന്റെ റെക്കോഡ് ഓസ്ട്രേലിയയുടെ മാര്‍ക് ലെവിസിനാണ്്.

ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ഏകദിനത്തില്‍ ലെവിസ് 113 റണ്‍ വഴങ്ങി. പത്ത് ഓവറും എറിഞ്ഞ ലെവിസിനു വിക്കറ്റെടുക്കാനുമായില്ല. പാകിസ്താന്റെ വഹാബ് റിയാസാണു രണ്ടാം സ്ഥാനക്കാരന്‍. ഇംഗ്ലണ്ടിനെതിരേ വഹാബ് 10 ഓവറില്‍ 110 റണ്‍ വിട്ടുകൊടുത്തു.അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും ഇംഗ്ലണ്ടിനെതിരേ 10 ഓവറില്‍ 110 റണ്‍ വഴങ്ങി. ഓസ്ട്രേലിയന്‍ നായകന്‍ ആരണ്‍ ഫിഞ്ചും ഒരു നാഴികക്കല്ല് പിന്നിട്ടു. ഏകദിനത്തില്‍ 5000 റണ്ണെന്ന നേട്ടമാണു ഫിഞ്ച് സ്വന്തമാക്കിയത്. 126 -ാമത്തെ ഇന്നിങ്സിലാണ് ഫിഞ്ച് 5000 കടന്നത്. അന്തരിച്ച ഡീന്‍ ജോണ്‍സിനെയാണ് (128 ഇന്നിങ്സില്‍ 5000) പിന്നിലാക്കിയത്.

Continue Reading

Latest News