Connect with us
Malayali Express

Malayali Express

സി.എം രവീന്ദ്രന്റെ ബിനാമി ഇടപാടെന്ന് സംശയം: വടകരയില്‍ 3 സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

KERALA

സി.എം രവീന്ദ്രന്റെ ബിനാമി ഇടപാടെന്ന് സംശയം: വടകരയില്‍ 3 സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

Published

on

വടകരയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് വടകരയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.

രണ്ട് ഇലക്ട്രോണിക് കടകളിലും ഒരു വസ്ത്രക്കടയിലുമാണ് പരിശോധിച്ചത്. രേഖകള്‍ പരിശോധിച്ച ഇ.ഡി., സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ മൂലധനം എവിടെനിന്നാണ് ലഭിച്ചതെന്ന് ചോദിച്ചറിയുകയും ചെയ്തു. വടകരയിലെ ഇലക്ട്രോണിക്ക് വസ്ത്ര സ്ഥാപനങ്ങളിലെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട് നേരത്തെ വിഎസ് അച്യുദാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന്‍ പരാതി നല്‍കിയിരുന്നു. ഇവയില്‍ സി.എം രവീന്ദ്രനു ബിനാമി ഇടപാടുണ്ടെന്നായിരുന്നു പരാതി.

Continue Reading

Latest News