Connect with us
Malayali Express

Malayali Express

പശ്ചിമ ബംഗാള്‍ ഗതാഗത മന്ത്രി സുവേന്ദു അധികാരി രാജിവച്ചു; തൃണമുല്‍ വിട്ടു

INDIA

പശ്ചിമ ബംഗാള്‍ ഗതാഗത മന്ത്രി സുവേന്ദു അധികാരി രാജിവച്ചു; തൃണമുല്‍ വിട്ടു

Published

on

പശ്ചിമ ബംഗാള്‍ ഗതാഗത മന്ത്രിയും മുതിര്‍ന്ന തുണമുല്‍ കോണ്‍ഗ്രസ് നേതാവുമായ സുവേന്ദു അധികാരി രാജിവച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ഗവര്‍ണര്‍ ജഗദീപ് ധന്‍കറിനും ഇമെയിലിലൂടെയാണ് അധികാരി രാജികത്ത് കൈമാറിയത്. ഇന്ന് ഉച്ചയോടെയാണ് മന്ത്രി രാജിവച്ചത്. തൃണമുല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അധികാരി ഏറെ നാളായി ഭിന്നതയിലായിരുന്നു. ഇതേതുടര്‍ന്നാണ് രാജി.

തൃണമുല്‍ എം.പി കല്യാണ്‍ ബാനര്‍ജിയെ പുതിയ ഗതാഗത മന്ത്രിയായി നിയമിച്ചു. തൃണമുല്‍ നേതൃത്വവുമായി ഭിന്നതയിലായിരുന്ന അധികാരി, കഴിഞ്ഞ ഏതാനും മാസങ്ങളായി മന്ത്രിസഭാ യോഗങ്ങളില്‍ പോലും പങ്കെടുത്തിരുന്നില്ല. പാര്‍ട്ടി പുനസഃഘടനയില്‍ അധികാരി അതൃപ്തനായിരുന്നു. ജില്ലാ നിരീക്ഷക പദവി എടുത്ത് കളഞ്ഞ് മുഴുവന്‍ ജില്ലകളിലെ നിരീക്ഷകയായി മമതാ ബാനര്‍ജി സ്വയം നിയമിച്ചതില്‍ അധികാരിക്ക് അതൃപ്തി ഉണ്ടായിരുന്നു.

നിരവധി ജില്ലകളിലെ നിരീക്ഷക പദവി വഹിച്ചിരുന്ന നേതാവായിരുന്നു അധികാരി. ഇദ്ദേഹം പാര്‍ട്ടി നേതൃത്വവും തമ്മില്‍ ഭിന്നതകളുണ്ടായിരുന്നുവെന്ന് തൃണമുല്‍ കോണ്‍ഗ്രസിന്‍െ്റ ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. ഭിന്നതകളുടെ തുടര്‍ച്ചയായാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Latest News